Monday, 24 April 2017 9.03 AM IST
രാഹുലിനെ വിമർശിച്ച വനിതാ നേതാവിനെ കോൺഗ്രസ് പുറത്താക്കി
April 21, 2017, 10:08 am
ന്യൂഡൽഹി: കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിച്ച മഹിളാ കോൺഗ്രസ് നേതാവ് ബർഖ ശുക്ല സിംഗിനെ പാ‌ർട്ടിയിൽ നിന്നും പുറത്താക്കി. രാഹുൽ ഗാന്ധിയെയും ഡൽഹി കോൺഗ്രസ് പാ‌ർട്ടി അദ്ധ്യക്ഷൻ അജയ് മാക്കനെയും വിമർശിച്ച ബ‌ർഖ കഴിഞ്ഞ ദിവസം ഡൽഹി മഹിള കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു.

കോൺഗ്രസ് പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധി മാനസികമായി പ്രാപ്തനല്ലെന്നും അവർ വിമർശനം നടത്തിയിരുന്നു. സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തികരണവും വോട്ടു ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും അജയ് മാക്കനും ഉപയോഗിച്ചതെന്നും അവർ പറഞ്ഞു.

രാഹുൽ ഗാന്ധി നയിക്കുന്ന പാർട്ടി, സ്ത്രീകളെ വോട്ട് ശേഖരിക്കാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും സ്ത്രീ ശാക്തീകരണത്തിനായി ഒന്നും ചെയ്യുന്നില്ലെന്നുമാണു ബർഖയുടെ ആരോപണം. മാത്രമല്ല പാർട്ടി പ്രവർത്തകർ തന്നോട് മോശമായി പെരുമാറിയപ്പോൾ, പാർട്ടി നേതാക്കൾ അതിനെതിരെ ശബ്ദിച്ചില്ലെന്നും ബർക്ക ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ അജയ് മാക്കൻ തന്നോടും ഡൽഹി മഹിളാ കോൺഗ്രസിലെ മറ്റുള്ളവരോടും മോശമായി പെരുമാറിയിട്ടുണ്ട്. ഇക്കാര്യം രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ബർഖ കുറ്റപ്പെടുത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ