Monday, 24 April 2017 9.01 AM IST
ഗുരുവിനെ കുരിശിൽ തറച്ചപ്പോഴില്ലാത്ത സ്‌നേഹം മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്ങനെയുണ്ടായെന്ന് കുമ്മനം
April 21, 2017, 11:38 am
ന്യൂഡൽഹി: ശ്രീനാരായണ ഗുരുവിനെ കുരിശിൽ തറച്ചപ്പോൾ തോന്നാത്ത മതസ്‌നേഹം മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോൾ തോന്നിയത് എങ്ങനെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ചോദിച്ചു. കൈയേറ്റത്തെ കൈയേറ്റമായാണ് കാണേണ്ടതെന്നും അല്ലാതെ മതപരമായ കാര്യങ്ങൾ ഇതിലുൾപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മൂന്നാറിലെ പാപ്പാത്തിമലയിൽ അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്‌തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരുകേശത്തെ ബോഡി വേസ്റ്റ് എന്ന് വിളിച്ചപ്പോഴും ശ്രീനാരായണ ഗുരുവിനെ കുരിശിൽ തറച്ചപ്പോഴും മതവികാരം വ്രണപ്പെടുമെന്ന ആശങ്ക മുഖ്യമന്ത്രിക്കില്ലായിരുന്നു. ഒരു ഭരണാധികാരിയെന്ന നിലയിൽ കയ്യേറ്റക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ഉത്കണ്‌‌ഠ ഉളവാക്കുന്നതാണ്. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിച്ചതിനെ ക്രൈസ്തവ സഭകൾ പോലും അനുകൂലിച്ചിട്ടുണ്ട്. ജീസസ് ഇൻ സ്‌പിരിറ്റ് എന്ന സംഘടനയുമായി മുഖ്യമന്ത്രിക്കുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈയേറ്റത്തെ കൈയേറ്റമായി കാണണമെന്ന നിലപാടാണ് ബി.ജെ.പിക്കുള്ളത്. അതിൽ മതപരമായ കാര്യങ്ങൾ കാണാൻ പാടില്ല. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളുടെ കാര്യത്തിൽ കേന്ദ്രപരിസ്ഥിതി മന്ത്രി അനിൽ മാധവ് ധാവെയുമായി കൂടിക്കാഴ്‌ച്ച നടത്തുമെന്നും കുമ്മനം കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ