Monday, 24 April 2017 9.09 AM IST
എന്താണ് സ്‌പിരിറ്റ് ഇൻ ജീസസ്...
April 21, 2017, 2:53 pm
തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്രം പോലെ തന്നെ വിവാദമാകുകയാണ് പാപ്പാത്തിച്ചോലയിലെ കുരിശും സ്‌പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയും. കൈയേറ്റ ഭൂമിയിലെ കുരിശ് നീക്കം ചെയ്‌തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു. ഒപ്പം സ്‌പിരിറ്റ് ഇൻ ജീസസിനെക്കുറിച്ചുള്ള ചർച്ചകളും സജീവമാകുന്നു. എന്താണ് സ്‌പിരിറ്റ് ഇൻ ജീസസ്? അറിയേണ്ടതെല്ലാം...

1. തൃശൂ‌ർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രാർത്ഥനാ സംഘമാണ് സ്‌പിരിറ്റ് ഇൻ ജീസസ്

2. ടോം സ്‌ക്കറിയയുടെ നേതൃത്വത്തിൽ പ്രവ‌ർത്തിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ പരമ്പാരഗത ക്രിസ്‌തീയ വിശ്വാസങ്ങൾക്ക് എതിരാണെന്ന് ആരോപണമുണ്ട്.

3.മരിച്ചുപോയ ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ച് അവരെ മാനസാന്തരപ്പെടുത്തുകയാണ് സ്പിരിറ്റ് ഇൻ ജീസസിന്റെ ലക്ഷ്യം

4. നിലവിൽ ക്രിസ്‌തീയ സഭയിൽ യോഗ്യരായവർ ഇല്ലെന്നും അതിനാലാണ് ഈ പ്രവർത്തനങ്ങൾക്ക് ദൈവം തങ്ങളെ നിയോഗിച്ചതെന്നും സംഘം അവകാശപ്പെടുന്നു.

5. മുഖപത്രമായ 'ഇതാ നിന്റെ അമ്മ' എന്ന മാസികയിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫെയ്സ്ബുക്ക് പേജിലൂടെയും സജീവമായാണ് സംഘം പ്രവർത്തനങ്ങൾ നടത്തുന്നത്.

6. ക്രിസ്‌തീയ വിശ്വാസങ്ങൾക്കെതിരായി പ്രവർത്തിക്കുന്നെന്ന ആരോപണത്തെ തുടർന്ന് കേരള കത്തോലിക് സഭ കഴിഞ്ഞ വർഷം സ്‌പിരിറ്റ് ഇൻ ജിസസിനെ നിരോധിച്ചിരുന്നു.

7. കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയ കുരിശ് തങ്ങളുടെ ഭൂമിയിലുള്ളതല്ലെന്നാണ് സ്‌പിരിറ്റ് ഇൻ ജീസസ് സംഘത്തിന്റെ അവകാശവാദം . ആ കുരിശ് തങ്ങൾ സ്ഥാപിച്ചതല്ലെന്നും, പാപ്പാത്തിച്ചോലയിലെ ഒരിഞ്ചു ഭൂമി പോലും തങ്ങൾ കയ്യേറിയിട്ടില്ലെന്നുമാണ് സ്പിരിറ്റ് ഇൻ ജീസസ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

8. പാപ്പാത്തിക്കരയിൽ താമസിക്കുന്ന മരിയൻ സൂസേ എന്നയാളുടെ കൈവശമാണ് കുരിശ് സ്ഥിതി ചെയ്യുന്ന ഭൂമിയെന്നും, അത് സ്‌പിരിറ്റ് ഇൻ ജീസസിന്റെ ഭൂമിയല്ലെന്നുമാണ് സംഘടന പറയുന്നത്.

9. പാപ്പാത്തിച്ചോലയിൽ സ്ഥിതി ചെയ്യുന്നത് അത്ഭുത സിദ്ധിയുള്ള കുരിശാണെന്നും ഇതിനും ചുറ്റും സൂര്യൻ ന‌ൃത്തം ചെയ്യാറുണ്ടെന്നും ഇവർ അവകാശപ്പെടുന്നു.

10. സർക്കാർ ഭൂമി അനധികൃതമായി കൈയേറിയതിന് സംഘത്തിന്റെ തലവൻ ടോം സ്‌ക്കറിയക്കും സഹായി പൊറിഞ്ചുവിനുമെതിരെ കേസെടുത്തിട്ടുണ്ട്.



 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ