Tuesday, 25 April 2017 4.38 AM IST
വിവാഹമോചനത്തിന് ശേഷം ഭർത്താവിന്റെ ശന്പളത്തിന്റെ 25% ജീവനാംശമായി ആവശ്യപ്പെടാം
April 21, 2017, 2:19 pm
ന്യൂഡൽഹി: വിവാഹമോചനത്തിന് ശേഷം ഭർത്താവിന്റെ ശന്പളത്തിന്റെ 25ശതമാനം ജീവനാംശമായി ഭാര്യ ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതി. ഇത് ന്യായമായ ജീവനാംശ തുകയാണെന്നും കോടതി നിരീക്ഷിച്ചു.

പശ്ചിമബംഗാളിലെ ഹൂഗ്ലിയിലെ വിവാഹമോചിതരായ ദന്പതികൾ തമ്മിൽ ജീവനാംശ തുകയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് ജസ്‌റ്റിസ് ആർ.ഭാനുമതി,​ എം.എ ശാന്തനഗൗഡർ എന്നിവർ വിധി പ്രഖ്യാപിച്ചത്. മുൻഭാര്യയ്‌ക്ക് 23,​000 രൂപ പ്രതിമാസം ജീവനാംശമായി നൽകണമെന്ന കോടതി വിധിയെ ചോദ്യം ചെയ്‌താണ് പരാതിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയിൽ തെറ്റില്ലെന്നും പരാതിക്കാരൻ രണ്ടാം വിവാഹം കഴിച്ചതിനാൽ അത് കണക്കിലെടുത്ത് 3000 രൂപയുടെ ഇളവ് നൽകുന്നതായും ജസ്‌റ്റിസ് ആർ.ഭാനുമതി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ