Monday, 24 April 2017 9.08 AM IST
ഒടുവിൽ 'കട്ടപ്പ" മാപ്പു പറഞ്ഞു
April 21, 2017, 2:49 pm
ഒന്പതു വർഷം മുന്പ് കാവേരി പ്രശ്‌നത്തിൽ നട‌ത്തിയ പ്രസ്‌താവനയിൽ മാപ്പു പറഞ്ഞ് തമിഴ് സിനിമാ താരം സത്യരാജ്. എസ്.എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ റിലീസ് കർണാടകയിൽ തടയുമെന്ന് ചില സംഘടനകൾ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ്,​ ചിത്രത്തിലെ പ്രമുഖ കഥാപാത്രങ്ങളിലൊന്നായ കട്ടപ്പയെ അവതരിപ്പിക്കുന്ന സത്യരാജ് കർണാടകക്കാരോട് മാപ്പ് പറഞ്ഞത്.

വീഡിയോ സന്ദേശത്തിലൂടെയാണ് താരം ക്ഷമാപണം നടത്തിയത്. ''കാവേരി ജല പ്രശ്‌നത്തിൽ ഞാൻ നടത്തിയ പ്രസ്‌താവന കർണാടകയിലെ ജനങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതായി അറിയാൻ കഴിഞ്ഞു. ഞാൻ കർണാടകത്തിനോ കന്നടികർക്കോ എതിരല്ല. ഒന്പതുവർഷം മുന്പ് കാവേരി പ്രശ്‌നം നടന്നപ്പോൾ തമിഴർക്ക് എതിരെയുണ്ടായ ആക്രമണത്തിൽ സിനിമാ മേഖലയിലെ പലരും അപലപിച്ചു. അതിൽ ഞാനുമുണ്ടായിരുന്നു. അന്ന് എന്റെ കോലം കത്തിച്ചിരുന്നു. എന്നാൽ അതിന്റെ പ്രത്യാഘാതമായി ആയിരക്കണക്കിന് ആളുകളുടെ കഠിനാദ്ധ്വാനം പാഴാകാൻ പാടില്ല. ചിത്രത്തിലെ വിതരണാവകാശം നേടിയ കന്നട നിർമാതാക്കളെയും സംരക്ഷിക്കേണ്ട കടമ എനിക്കുണ്ട്.''- സത്യരാജ് പറഞ്ഞു.

തന്റെ ക്ഷമാപണം തമിഴർക്ക് ക്ഷീണമാകുമെന്നത് മുന്നിൽ കണ്ട്,​ ഭാവിയിലും തമിഴരുടെ പ്രശ്‌നങ്ങളിൽ ഇടപെടുമെന്നും ഒരു അഭിനേതാവിനപ്പുറം താനൊരു തമിഴനാണെന്നും അദ്ദേഹം പറഞ്ഞു.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ