Monday, 24 April 2017 9.08 AM IST
ഐസിസ് റിക്രൂട്ടിംഗ്, രണ്ടു പേർക്ക് ഏഴു വർഷം തടവ്
April 21, 2017, 3:24 pm
ന്യൂഡൽഹി: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുട‌ർന്ന് രണ്ടു പേരെ ഡൽഹി കോടതി ശിക്ഷിച്ചു. ജമ്മു കാശ്‌മീർ സ്വദേശിയായ അസ്ഹറുൽ ഇസ്ലാം(24) മഹാരാഷ്ട്ര സ്വദേശിയായ മുഹമ്മദ് ഫർഹാൻ ഷൈഖ്(25) എന്നിവരെയാണ് ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചത്. ഐസിസിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയെന്നും ഫണ്ട് സമാഹാരത്തിനായി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്. ജില്ലാ ജഡ്‌ജി അമർനാഥ് അദ്ധ്യക്ഷനായ ഡൽഹി പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ വർഷം ജനുവരിയിൽ ദേശീയ അന്വേഷണ ഏജൻസിയാണ് ഇരുവർക്കുമെതിരെ കേസെടുക്കുന്നത്. പിന്നീട് അബുദാബിയിൽ നിന്നും ഇന്ത്യയിലെത്തിയ ഇവരെ അന്വേഷണ സംഘം അറസ്‌റ്റു ചെയ്‌തു. തുടർന്ന് കഴിഞ്ഞ മാസമാണ് കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. എന്നാൽ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് കാട്ടി പ്രതികൾ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ആരോപിക്കപ്പെട്ട കുറ്റത്തിൽ പശ്ചാത്താപമുണ്ടെന്നും മുൻപ് ക്രിമിനൽ പശ്ചാത്തലമിെല്ലന്നും സമൂഹത്തിനു ഉപകാരപ്രദമായ രീതിയിൽ ഇനി പ്രവർത്തിക്കാമെന്നും അപേക്ഷയിൽ പ്രതികൾ ഉറപ്പു നൽകിയിരുന്നു.

രണ്ട് പ്രതികളും 2008 നും 2012 നും ഇടയിലുള്ള കാലയളവിൽ യു.എ.ഇ സന്ദർശിച്ചിരുന്നു. ഇവിടെ നിന്നും ശേഖരിച്ച പണമുപയോഗിച്ച് ഇന്ത്യ, ഫിലിപ്പൈൻ, തുണീഷ്യ എന്നീ രാജ്യങ്ങളിലെ ഐസിസ് അനുകൂലികൾക്ക് സിറിയയിലേക്ക് യാത്രാ സൗകര്യമൊരുക്കിയതായും കുറ്റപത്രത്തിൽ ആരോപിക്കുന്നു. കൂടാതെ സാമൂഹിക മാധ്യമങ്ങൾ വഴി ആശയ പ്രചരണം നടത്തി ആളുകളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്‌തുവെന്നും റിപ്പോർട്ട് പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ