Monday, 24 April 2017 9.11 AM IST
രാജമൗലിയും ഇളയദളപതിയും ഒന്നിക്കുന്നു?​
April 21, 2017, 3:08 pm
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി റിലീസിന് ഒരുങ്ങുന്പോൾ ചിത്രത്തിന്റെ സംവിധായകൻ ഇളയദളപതി ചിത്രത്തിനായി തയ്യാറെടുക്കുന്നു എന്ന് റിപ്പോർട്ട്. മഗധീരയുടെ ഇടവേളയിൽ അദ്ദേഹം കുറഞ്ഞ ബജറ്റിലുള്ള ചിത്രങ്ങൾ ഒരുക്കിയിരുന്നു.

ബാഹുബലിയുടെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ വച്ച് കഴിഞ്ഞ ദിവസം നടന്നപ്പോൾ തമിഴിലെ മുൻനിര നിർമാതാവ് കലൈപുലി എസ്.താണുവും രാജമൗലിയും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതാണ് വിജയ് ചിത്രം ഉണ്ടാവുമെന്ന വാർത്തകൾക്ക് പിന്നിൽ. രാജമൗലിയും വിജയും ഒന്നിക്കുന്ന ഒരു ചിത്രം ചെയ്യണമെന്ന ആവശ്യം സംവിധായകനെ അറിയിച്ചെന്നും നിലവിലെ കരാറുകൾ പൂർത്തിയായാൽ സിനിമയെ കുറിച്ച് ആലോചിക്കാമെന്ന് രാജമൗലി പറഞ്ഞതായുമാണ് അറിയുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ