Monday, 24 April 2017 9.00 AM IST
വാർത്തകൾ ഒറ്റനോട്ടത്തിൽ
April 21, 2017, 3:47 pm
1.മൂന്നാര്‍ പാപാത്തിച്ചോലയിലെ കുരിശുപൊളിക്കലില്‍ കടുത്ത അതൃപ്തി അറിയിച്ച് യു.ഡി.എഫ്. റവന്യൂ വകുപ്പ് നടപടി ക്രൈസ്തവ വിശ്വാസികള്‍ക്ക് മാനസിക പ്രയാസമുണ്ടാക്കിയെന്ന് പി.പി. തങ്കച്ചന്‍. കുരിശുമാറ്റുന്ന കാര്യം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും യു.ഡി.എഫ് കണ്‍വീനര്‍

2. മൂന്നാറില്‍ കുരിശ് പൊളിച്ച ശേഷം സര്‍ക്കാര്‍ നടത്തുന്നത് കാപട്യരോഷമെന്ന് രമേശ് ചെന്നിത്തല. ഒഴിപ്പിക്കല്‍ നടപടി, വന്‍കിട കയ്യേറ്റങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമെന്നും പ്രതികരണം. അതേസമയം, വിഷയം നിയമസഭയില്‍ ഉന്നയിക്കാനും യു.ഡി.എഫ് യോഗത്തില്‍ തീരുമാനം

3. കെ.എം. മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ചും യു.ഡി.എഫില്‍ ഭിന്നത. പിന്നാലെ നടന്ന് തിരിച്ചുവിളിക്കേണ്ടെന്ന് പൊതുവികാരം. മാണിക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. ഇക്കാര്യത്തില്‍ പന്ത് മാണിയുടെ കോര്‍ട്ടിലെന്നും പി.പി. തങ്കച്ചന്‍

4. മൂന്നാറില്‍ സര്‍ക്കാര്‍ ഭുമി കയ്യേറിയതിന് മതസംഘടനയ്ക്ക് എതിരെ കേസ്. ഭൂ സംരക്ഷണ നിയമപ്രകാരമുള്ള നടപടി പാപാത്തിച്ചോലയില്‍ അനധികൃത കയ്യേറ്റം നടത്തി കുരിശു സ്ഥാപിച്ചസ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സ്‌കറിയയ്ക്ക് എതിരെ. വാഹനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ തടഞ്ഞ മറ്റൊരു വ്യക്തിക്കെതിരെയും കേസ്

5. അതേസമയം, മൂന്നാര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് വൈകിട്ട് അഞ്ചിന്. റവന്യൂ മന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പുറമേ ഇടുക്കി ജില്ലാ കളക്ടര്‍ ജി.ആര്‍.ഗോകുലും സബ് കളക്ടര്‍ ശ്രീറാമും യോഗത്തിന്. ഒഴിപ്പിക്കല്‍ നടപടികള്‍ തുടരണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടാകും

6. അതിനിടെ, തര്‍ക്ക വിഷയങ്ങളില്‍ ഇന്നു നടക്കാനിരുന്ന സി.പി.എം -സി.പി.ഐ ചര്‍ച്ച മാറ്റി. കുരിശു പൊളിച്ച സംഭവത്തില്‍ ഇരു കക്ഷികളും വിരുദ്ധ നിലപാട് വ്യക്തമാക്കിയിരിക്കെ, എല്‍.ഡി.എഫ് യോഗം കഴിഞ്ഞുമതി മറ്റ് ചര്‍ച്ചകളെന്ന് അഭിപ്രായം. കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ഇടതു നയത്തിന്റെ ഭാഗമെന്ന് കാനം രാജേന്ദ്രനും, പൊളിക്കല്‍ അല്ല സര്‍ക്കാര്‍ നയമെന്ന് പിണറായിയും

7. ലയന നടപടികളുടെ ഭാഗമായി എസ്.ബി.ടി- എസ്.ബി.ഐ എ.ടി.എം ഇടപാടുകളില്‍ ഇന്നു രാത്രി നിയന്ത്രണം. എസ്.ബി.ടിയുടെ കീഴില്‍ ഉണ്ടായിരുന്ന എ.ടി.എമ്മുകള്‍ ഇന്നു രാത്രി 11.15 മുതല്‍ നാളെ രാവിലെ 11.30 വരെ മരവിപ്പിക്കും. എസ്.ബി.ഐ ഇടപാടുകള്‍ക്കും രാത്രി മുതല്‍ രാവിലെ ആറു വരെ പൂര്‍ണ തടസ്സം

8. എ.ടി.എം ഇടപാടുകള്‍ നിറുത്തിവയ്ക്കുന്നത്, ഇരു ബാങ്കുകളിലെയും അക്കൗണ്ട് വിവരങ്ങള്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ ഏകോപിപ്പിക്കുന്നതിനായി. നിയന്ത്രണമുള്ള സമയത്ത് എസ്.ബി.ടി എ.ടി.എം കാര്‍ഡുകള്‍ മറ്റു ബാങ്കുകളുടെ എ.ടി.എം മെഷീനിലും പ്രവര്‍ത്തിക്കില്ല. ഡാറ്റാ കൈമാറ്റം പൂര്‍ത്തിയായാല്‍ എസ്.ബി.ടി ഇടപാടുകാര്‍ക്ക്, മുഴുവന്‍ എസ്.ബി.ഐ സേവനങ്ങളും ഉപയോഗിക്കാം

9. പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി. സര്‍ക്കാരിന്റെ സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന ഉത്തരവ് നിലനില്‍ക്കെ, പാന്‍കാര്‍ഡിന് ആധാര്‍ ഉപാധിയായി വച്ചത് എന്ത് അടിസ്ഥാനത്തിലെന്നും കോടതി

10. എന്നാല്‍ കടലാസു കമ്പനികള്‍ക്കു വേണ്ടി സാമ്പത്തിക തിരിമറി നടത്താന്‍ വ്യാജ പാന്‍കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയതായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി. ഇത്തരം സാമ്പത്തിക ക്രമക്കേടുകള്‍ തടയണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്നും സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ