Tuesday, 25 April 2017 4.37 AM IST
മോദി പങ്കെടുക്കുന്ന ചടങ്ങിൽ മൊബൈൽ ഫോൺ വിലക്കിയതിന് പിന്നിലെ രഹസ്യം
April 21, 2017, 3:53 pm
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങുകളിൽ മൊബൈൽ ഫോണുകൾക്ക് കർശന നിയന്ത്രണമാണത്രേ. ഇതിനുള്ള കാരണവും അദ്ദേഹം തന്നെ വിശദീകരിക്കുന്നു. എത്ര വലിയ ഉദ്യോഗസ്ഥരായാലും ഔചിത്യമില്ലാതെ മൊബൈൽ ഫോണിൽ തിരക്കിലാകുന്നത് ഇന്നത്തെ കാലത്ത് പതിവാണെന്നും അതിനാലാണ് താൻ പങ്കെടുക്കുന്ന ചടങ്ങുകളിൽ അതങ്ങ് നിരോധിച്ചതെന്നും മോദി സരസമായി വിശദീകരിക്കുന്നു.

രാജ്യതലസ്ഥാനത്ത് സിവിൽ സർവീസ് ദിവസത്തോട് അനുബന്ധിച്ച് ഉദ്യോഗസ്ഥരുമായി സംവദിക്കുകയായിരുന്നു മോദി. രാജ്യം ഇ ഗവേർണൻസിൽ നിന്നും മൊബൈൽ ഗവേർണൻസിലേക്ക് മാറിയതായും അദ്ദേഹം ചടങ്ങിൽ അഭിപ്രായപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥരുടെ സാമൂഹ്യമാദ്ധ്യമ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.പൊതുജന താൽപ്പര്യാർഥം സാമൂഹ്യ മാദ്ധ്യങ്ങൾ ഉപയോക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ സ്വന്തം പ്രശസ്‌തിക്ക് വേണ്ടിയുള്ള ഉപയോഗം അത്ര നല്ലതല്ലെന്നും മോദി പറഞ്ഞു.

ക്രിയാത്മകമായി ചിന്തിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട മോദി മാറ്രങ്ങൾ നടപ്പിലാക്കാനുള്ള രാഷ്ട്രീയ ആർജവം തനിക്കുണ്ടെന്നും എന്നാൽ അത് നടപ്പിലാക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും പറഞ്ഞു. ഉദ്യോഗസ്ഥർ ദേശീയ താത്പര്യം മുൻ നിർത്തിയായിരിക്കണം തീരുമാനങ്ങൾ എടുക്കേണ്ടത്. കൂട്ടായ പ്രവർത്തനങ്ങൾ മാറ്റങ്ങൾ കൊണ്ടുവരാമെന്നും അദ്ദേഹം പറഞ്ഞു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ