Monday, 24 April 2017 9.07 AM IST
സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി, 20 മരണം
April 21, 2017, 4:23 pm
വിജയവാഡ: മണൽ മാഫിയക്കെതതിരെ സമരം ചെയ്‌ത കർഷകർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞു കയറി ഏതാണ്ട് 20ലധികം പേർ കൊല്ലപ്പെട്ടു. 15ലധികം പേർക്ക് പരിക്കേറ്രതായും റിപ്പോർട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. നിയന്ത്രണം വിട്ട ലോറി വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ചിലർ ലോറിയുടെ ടയറിനടിയിൽപ്പെട്ടും മറ്റുള്ളവർ പോസ്റ്റു തകർന്നുണ്ടായ വൈദ്യുതാഘാതത്തിലുമാണ് മരിച്ചതെന്നുമാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.

അപകടത്തിനിടയാക്കിയ ട്രക്കിന്റെ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ അട്ടിമറി സാദ്ധ്യതയടക്കമുള്ള കാര്യങ്ങളും പരിശോധിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മരണസംഖ്യ കൂടാൻ ഇടയുണ്ടെന്നാണ് വിവരം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ