Monday, 24 April 2017 9.09 AM IST
കോഹിനൂർ തിരികെ എത്തിക്കാൻ ഉത്തരവിറക്കാനാവില്ലെന്ന് സുപ്രീംകോടതി
April 21, 2017, 4:25 pm
ന്യൂഡ‌ൽഹി: കോഹിനൂർ രത്നം തിരിച്ചെത്തിക്കാൻ ഒരു തരത്തിലുള്ള ഉത്തരവും പുറപ്പെടുവിക്കാനാവില്ലെന്ന് സുപ്രീംകോടതി. കോഹിനൂർ മറ്റൊരു രാജ്യത്തിലായ സാഹചര്യത്തിൽ ഏത് തരത്തിലുള്ള വിധിയാണ് പുറപ്പെടുവിക്കുകയെന്ന് ചീഫ് ജസ്‌റ്റിസ് ജെ.എസ് ഖഹാർ അദ്ധ്യക്ഷനായ ബഞ്ചാണ് സ്വകാര്യ ഹർജിക്ക് മറുപടി നൽകവേ ചോദിച്ചത്.

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം വിവിധ സർക്കാരുകൾ കേന്ദ്രത്തിൽ ഭരിച്ചു. എന്നാൽ ഒരു സർക്കാരും രത്നം തിരിച്ചുകൊണ്ടുവരാൻ പരിശ്രമിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. പഞ്ചാബ് മഹാരാജാവായിരുന്ന രഞ്ജിത്ത് സിംഗ് ബ്രിട്ടീഷ് രാജ്ഞിക്ക് സമ്മാനിക്കാൻ ഈസ്‌റ്റ് ഇന്ത്യ കന്പനിക്ക് കൈമാറിയതാണ് കോഹിനൂർ എന്നും അല്ലാതെ ബ്രിട്ടൻ ബലമായി കടത്തിക്കൊണ്ടുപോവുകയോ,​ മോഷ്‌ടിക്കുകയോ ചെയ്‌തതല്ലെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഏകദേശം 1300 കോടിയോളം രൂപ വിലയുള്ള രത്നം തിരികെ കൊണ്ടുവരാൻ ഉത്തരവിറക്കണം എന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്‌റ്റിസ് എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ