Monday, 24 April 2017 9.10 AM IST
മഹാഭാരതത്തെ കുറിച്ചുള്ള പരാമർശം,​ കമലഹാസൻ നേരിട്ട് ഹാജരാകണമെന്ന് കോടതി
April 21, 2017, 4:47 pm
ചെന്നൈ: മഹാഭാരതത്തെ കുറിച്ച് നടത്തിയ പരാമർശത്തിൽ നടൻ കമലഹാസനെതിരെ ലഭിച്ച പൊതു താൽപര്യ ഹർജിയിൽ തമിഴ്നാട് കോടതി താരത്തിനോട് നേരിട്ട് ഹാജരാകാൻ നിർദേശം നൽകി.

ഒരു തമിഴ് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഹാഭാരതത്തെ കുറിച്ച് കമൽ ചില പരാമർശങ്ങൾ നടത്തിയത്. ഒരു സ്‌ത്രീയെ (പാഞ്ചാലി)​ ചൂതാട്ടത്തിൽ പുരുഷന്മാർ (പാണ്ഡവർ)​ ഉപകരണമാക്കിയതിനെ കുറിച്ച് പറയുന്ന പുസ്‌തകത്തെ (മഹാഭാരതത്തെ) ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ ഹിന്ദു മക്കൾ കച്ചിയാണ് ഹിന്ദുവിരുദ്ധൻ എന്ന വിശേഷിപ്പിച്ച് കമലിന് എതിരെ ഹർജി സമർപ്പിച്ചത്. അതേസമയം ബസവേശര മഠത്തിൽ നിന്നുള്ള പ്രണവാനന്ദ സ്വാമിയും കമൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ