Monday, 24 April 2017 9.04 AM IST
ഓ‌ർഡർ ചെയ്‌താൽ പെട്രോളും ഡീസലും വീട്ടിലെത്തും
April 21, 2017, 4:59 pm
ന്യൂഡൽഹി: പെട്രോൾ പമ്പിലെ നീണ്ട ക്യൂവിൽ നിന്നും രക്ഷപ്പെടാനുള്ള മാ‌ർഗം തിരയുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. ഓർ‌‌ഡർ ചെയ്‌ത് കാത്തിരുന്നാൽ പെട്രോളും ഡീസലും ഇനി വീട്ടിലെത്തും. ഇതിനായുള്ള പദ്ധതികൾക്ക് തുടക്കമിട്ടതായി പെട്രോളിയം മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്ത്യയിലെ പെട്രോൾ പമ്പുകളിൽ ഏതാണ്ട് 35 കോടിയോളം പേർ ദിവസവും ഇന്ധനം നിറക്കാനെത്താറുണ്ടെന്നാണ് കണക്ക്. ഓരോ വർഷവും 2500 കോടിയിലേറെ രൂപയുടെ പണമിടപാടുകളാണ് പെട്രോൾ പമ്പുകൾ വഴി നടക്കുന്നതെന്നും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ലോകത്തിലെ എണ്ണ ഉപഭോഗത്തിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യയിൽ മേയ് ഒന്നു മുതൽ ദിവസേനയുള്ള വില പുനക്രമീകരണം ഏർപ്പെടുത്തും. ആദ്യഘട്ടത്തിൽ അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന പദ്ധതി പിന്നീട് രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ