Monday, 24 April 2017 9.07 AM IST
മൂന്നാർ കെെയേറ്റം ഒഴിപ്പിക്കൽ നിർത്തിവച്ചേക്കും: മുന്നണിയിൽ തർക്കങ്ങൾ അവസാനിച്ചിട്ടില്ലെന്ന് കാനം
April 21, 2017, 5:04 am
തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം സി.പി.എം- സി.പി.ഐ പാർട്ടികൾക്കിടയിൽ നിലനിന്ന തർക്കത്തിന് താത്കാലിക വിരാമം. ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മൂന്നാറിലെ ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തിവയ്‌ക്കുമെന്നും സൂചനയുണ്ട്.

അതേസമയം, മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം സി.പി.എം- സി.പി.ഐ പാർട്ടികൾക്കിടയിൽ നിലനിന്ന തർക്കങ്ങൾ അവസാനിച്ചിട്ടില്ലെന്ന് സി.പി.എെ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാർ വിഷയത്തിൽ ചർച്ചകൾ ഇനിയും വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറിലെ കെെയേറ്റവുമായി ബന്ധപ്പെട്ട് സർവ്വകക്ഷിയോഗം വിളിക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. മൂന്നാറിലെ കുരിശു നീക്കവുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാടിൽ ഇരുപാർട്ടികളും യോഗത്തിൽ ഉറച്ച് നിന്നു. കുരിശുനീക്കത്തിൽ ജാഗ്രത കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണയാറി വിജയൻ യോഗത്തിൽ ആവർത്തിച്ചപ്പോൾ നടപടി ക്രമങ്ങൾ എല്ലാം പാലിച്ചായിരുന്നു മൂന്നാറിലെ കെെയേറ്റമൊഴിപ്പിക്കലെന്ന് റവന്യു മന്ത്രി വ്യക്തമാക്കി.

അതേസമയം മൂന്നാർ വിഷയം വഷളാക്കരുതെന്ന മുതിർന്ന സി.പി.എം. നേതാവ് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. യോജിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. നേരത്തെ സർക്കാർ ഭൂമി കൈയ്യേറുന്നവർക്കെതിരെ ശക്തമായ നിലപാടുമായി വി.എസ്. രംഗത്തെത്തിയിരുന്നു. കൈയേറ്റം ഏത് രൂപത്തിലായാലും ഒഴിപ്പിക്കണം. കയ്യേറ്റത്തിനെതിരെ കർശന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അത് കുരിശിന്റെ രൂപത്തിലായാലും ഒഴിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ