Monday, 24 April 2017 9.09 AM IST
ഹോട്ടൽ ബില്ലിലെ സർവീസ് ചാർജ് ഇനി നിർബന്ധമല്ല: കേന്ദ്രസർക്കാർ ഉത്തരവായി
April 21, 2017, 6:53 pm
ന്യൂഡൽഹി: ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബില്ലിൽ ഉൾപ്പെടുത്തിയിരുന്ന സർവീസ് ചാർജ് ഇനിമുതൽ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ‌ ഉത്തരവിട്ടു. ഇതുസംബന്ധിച്ച മാ‌ർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചതായും, തുടർ നടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാരുകളോട് ഉടൻതന്നെ ആവശ്യപ്പെടുമെന്നും ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാൻ ട്വിറ്ററിലൂടെ അറിയിച്ചു.

ഉപഭോക്താവിനു താൽപര്യമുണ്ടെങ്കിൽ മാത്രം സർവീസ് ചാർജ് നൽകിയാൽ മതിയെന്നും ബില്ലിൽ സർവീസ് ചാർജിനുള്ള കോളം ഒഴിച്ചിടണമെന്നും പുതിയ മാർഗ നിർദേശത്തിലുണ്ട്. കൂടാതെ ഹോട്ടലുകൾ നിർബന്ധിതമായി സർവീസ് ചാർജ് ഈടാക്കുകയാണെങ്കിൽ, ഉപഭോക്തൃ കോടതികളിൽ പരാതിപ്പെടുവാനുള്ള അവകാശവും ഇനി ഉപഭോക്താവിന് ഉണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഹോട്ടലുകളും റസ്റ്ററന്റുകളും 5 മുതൽ 20 വരെ ശതമാനം ‘നിർബന്ധിത ടിപ്പ്’ ഇനത്തിൽ ബില്ലിൽ ഉൾപ്പെടുത്തി ഉപഭോക്താക്കളിൽ നിന്നു സർവീസ് ചാർജ് ഈടാക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഉപഭോക്തൃ മന്ത്രാലയം വിഷയത്തിൽ ഇടപെട്ടത്. സർവീസ് ചാർജ് ‘ടിപ്പ്’ ഇനത്തിലാണെന്ന് അറിയാത്ത ഉപഭോക്താക്കൾ, ബില്ലിലെ സർവീസ് ചാർജിനു പുറമേ വെയിറ്റർമാർക്കു പ്രത്യേകമായി ടിപ്പും നൽകാറുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ