Tuesday, 25 April 2017 4.39 AM IST
കുരിശ് തകർത്തതും നിരോധനാജ്ഞ പ്രഖ്യാപിച്ചതും തെറ്റ്: മുഖ്യമന്ത്രി
April 21, 2017, 6:04 am
തിരുവനന്തപുരം: മൂന്നാർ കെെയേറ്റവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാഭരണകൂടത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമർശനം. ജില്ലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് അദ്ദേഹം ജില്ലാഭരണകൂടത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. കുരിശ് തകർത്തതും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് തെറ്റാണെന്നും പിണറായി യോഗത്തിൽ പറഞ്ഞു.

ചിന്നക്കനാൽ വില്ലേജിൽ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ സ്ഥാപിച്ചിരുന്ന കുരിശ് നീക്കിയത് തെറ്റാണെന്നും വൻകിട കെെയേറ്റങ്ങൾ ഒഴിപ്പിക്കാൻ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശിക രാഷ്ട്രീയ പ്രവർത്തകരെ വിശ്വാസത്തിലെടുക്കണം. കയ്യേറ്റം ഒഴിപ്പിക്കുമ്പോൾ നിയമനടപടികൾ കൃത്യമായി പാലിക്കണം. കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണണമെന്നു കെെയേറ്റക്കാരുടെ പട്ടിക തയാറാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. മൂന്നാറിൽ മണ്ണുമാന്തിയുടെ ഉപയോഗത്തിനു നിരോധനമേർപ്പെടുത്താനും യോഗം തീരുമാനിച്ചു. ഒരു പ്രവർത്തനത്തിനും ഇനി മണ്ണുമാന്തി ഉപയോഗിക്കാൻ പാടില്ലെന്നും യോഗത്തിൽ തീരുമാനമായി.

കുരിശ് പൊളിച്ചുമാറ്റിയതിൽ പിണറായി നേരത്തെയും അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. സർക്കാർ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കിൽ ബോർഡ് സ്ഥാപിച്ച ശേഷം നിയമ നടപടികൾ സ്വീകരിച്ചാൽ മതിയായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. അതേസമയം, മൂന്നാറിലെ കെെയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമങ്ങളെ അട്ടിമറിക്കുന്നതിന് മുഖ്യമന്ത്രി തന്നെ നേരിട്ട് നേതൃത്വം നൽകിയതായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ഇത് കെെയേറ്റ മാഫിയയെ സഹായിക്കാനാണെന്നും അദ്ദേഹം പത്രസമ്മേളത്തിൽ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ