Tuesday, 25 April 2017 4.39 AM IST
അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി​ക്കു ​നേ​രെ വം​ശീ​യാ​ക്ര​മ​ണം
April 21, 2017, 8:04 pm
ഫ്ളോ​റി​ഡ: അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി വം​ശീ​യാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യെന്ന് റിപ്പോർട്ട്. ക​ണ്ണൂ​ർ സ്വ​ദേ​ശി ഷി​നോ​യി മൈ​ക്ക​ലി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സംഭവുമായി ബന്ധപ്പെട്ട് ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​യ ജ​റ​മി​യ ഇ​മ്മാ​നു​വ​ൽ ഹെ​ൻ​ട്രി​ക്സിനെ പൊലീസ് അറസ്റ്റു ചെയ്തു.

ബുധനാഴ്ച വൈ​കു​ന്നേ​രം മൂന്ന് മണിയോടെ ആയിരുന്നു സംഭവം. ഫ്ളോ​റി​ഡയിലെ സ്റ്റു​വ​ർ​ട്ട് സി​റ്റി​യി​ൽ ഷി​നോ​യ് നടത്തുന്ന കടയിലെത്തിയ ജറമിയ, അ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​രി​യോട് മോ​ശ​മാ​യി പെ​രു​മാ​റി​. ഇതുകണ്ട ഷി​നോ​യ് സംഭവത്തിൽ ഇ​ട​പെ​ടുകയായിരുന്നു. പ്രകോപിതനായ ജ​റ​മി​യ ക​ത്തി​യെ​ടു​ത്ത് ഷി​നോയി​യു​ടെ കൈ​യി​ൽ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച് ക​ട​ന്നു​ക​ള​യുകയും ചെയ്തു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സാ​ണ് ഷി​നോ​യി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

സി​.സി.ടി.​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ക്ര​മി​യെ ഉടൻ തന്നെ ക​ണ്ടെ​ത്തി​യ പൊലീ​സ്, ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്തു. തുടർന്ന് പൊലീസ് നടത്തിയ ചോ​ദ്യം ചെ​യ്യലിൽ, അ​വ​ർ അ​റ​ബി​ക​ളാ​ണെ​ന്നും, ത​നി​ക്ക് അ​റ​ബി​ക​ളെ ഇ​ഷ്ട​മി​ല്ലാ​ത്ത​തിനാലാണ് ആക്രമിച്ചതെന്നുമാണ് ജറമിയ മൊഴി നൽകിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ