ഈ മൽപിടുത്തത്തിൽ ആരു ജയിക്കും?.. വീഡിയോ കാണാം
April 18, 2017, 12:43 pm
മലാവി: അപ്രതീക്ഷിതമായാണ് പല കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കുന്നത്. ചിലപ്പോൾ വളരെ ക്രൂരവും പേടിപ്പെടുത്തുന്നതുമായ സംഭവങ്ങളാകാം അത്. അങ്ങനെയൊരു അവസ്ഥ നമുക്ക് ഈ ദൃശ്യങ്ങളിൽ കാണാം. ആഫ്രിക്കൻ രാജ്യമായ മലാവിയിലെ പാർക്കാണ് പശ്ചാത്തലം.

വെള്ളം കുടിക്കാനായി എത്തിയതാണ് ഒരു കൂട്ടം ആനകൾ. അപ്പോഴാണ് വിശന്നു വലഞ്ഞ ഒരു മുതല, ആനക്കൂട്ടത്തിലെ കുട്ടിയാനയുടെ തുന്പിക്കൈയിൽ കയറി പിടിച്ചത്. ആനയെക്കാൾ ശക്തിമാൻ മുതലയാണെന്ന് തന്നെ തോന്നിപോവും. കാരണം പേടിച്ച് പിറകോട്ട് പോവുകയാണ് കുട്ടിയാനയും കൂട്ടരും. ഒടുവിൽ ധൈര്യം സംഭരിച്ച് മുന്നോട്ടു വന്ന ഒരു 'കാരണവർ' ആനയാണ് കുട്ടിക്കൊന്പനെ രക്ഷപ്പെടുത്തുന്നത്.

അലക്‌സാണ്ടർ മക്കാൻജ എന്നയാൾ സഫാരി ബോട്ടിലിരുന്ന് പകർത്തിയ വീഡിയോ ഏപ്രിൽ 11നാണ് സമൂഹമാദ്ധ്യത്തിലൂടെ ഷെയർ ചെയ്‌തത്. വീഡിയോ ഇതുവരെ 2.3 ലക്ഷം പേരാണ് കണ്ടത്.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.