Monday, 24 April 2017 9.00 AM IST
മകൾക്കെതിരായ പീഡനശ്രമം തടഞ്ഞതിന് അമ്മയെ തീ കൊളുത്തി
April 21, 2017, 8:50 pm
മുംബയ്: മകൾക്ക് നേരെയുണ്ടായ ലൈംഗികാക്രമണം തടഞ്ഞ അമ്മയെ ചുട്ടുകൊല്ലാൻ ശ്രമം. മകൾക്ക് എതിരായ പീഡനശ്രമം ചെറുത്ത അമ്മയായ അമരാവതിയെയാണ്, ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ദീപക് ജേത് (25) എന്നയാൾ ചുട്ടുകൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമരാവതി, അപകട നില തരണം ചെയ്തിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്‌ച വീടിന് പുറത്തു നിൽക്കുകയായിരുന്ന അമരാവതിയുടെ മകളെ ദീപക് ഉപദ്രവിക്കാൻ ശ്രമിച്ചു. ചെറുത്തു നിന്ന മകളുടെ ദേഹത്താണ് ദീപക് ആദ്യം മണ്ണെണ്ണ ഒഴിച്ചത്. എന്നാൽ മകൾ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഇതോടെ ദീപക് അമരാവതിയുടെ നേർക്ക് തിരിയുകയായിരുന്നു. കൂടാതെ സംഭവം കണ്ടുനിന്ന അയൽകാരിയായ സ്ത്രീയുടെയും, അവരുടെ രണ്ടു വയസുള്ള കുഞ്ഞിന്റെ ദേഹത്തും ഇയാൾ തീ കൊളുത്തി.

തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദീപക്കിനെ ബാന്ദ്ര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകളെ ശല്യം ചെയ്യുന്നതിന്, അമരാവതി നേരത്തെ ദീപക്കിന് താക്കീത് നൽകിയിരുന്നതാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ