ഈ ബസ്‌സ്‌റ്റോപ്പ് നി‌ർമിച്ചിരിക്കുന്നത് ഇഷ്‌ടിക കൊണ്ടല്ല...
May 11, 2017, 10:31 am
ഹൈദരാബാദ്: ബസ് സ്‌റ്റോപ് എന്ന് കേട്ടാൽ മനസിലെത്തുന്ന ചിത്രത്തിൽ എവിടെയെങ്കിലും 'കുപ്പികൾ' കാണുമോ?​ എവിടെ... ഒരിക്കലുമില്ല...

റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന (പുതുക്കി ഉപയോഗിക്കാൻ കഴിയുന്ന)​ സാധനങ്ങൾക്ക് നമ്മുടെ നിത്യജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. എങ്കിലും ആരും അതിന് മിനകെടില്ല. എന്നാൽ ചിലരുണ്ട് ഒരു മാറ്റത്തിനായി ശ്രമിക്കുന്നവർ... അവരുടെ ശ്രമഫലമായി ഹൈദരാബാദ് നഗരത്തിൽ ഒരു ബസ് സ്‌റ്റോപ്പ് നിർ‌മിച്ചിരിക്കുകയാണ് പ്ലാസ്‌റ്റിക്ക് കുപ്പികളും മുളയും ഉപയോഗിച്ച്.

ഹൈദരാബാദിലെ സ്വരൂപ് നഗർ കോളനിയിലാണ് വ്യത്യസ്‌ത രീതിയിലുള്ള ഈ ബസ് സ്‌റ്റോപ്പ്. 'റീസൈക്കിൾ ഇന്ത്യ' എന്ന പദ്ധതിയുടെ ഭാഗമായി ബാംബൂഹൗസ് ഇന്ത്യയാണ് ഈ നിർമിതിക്ക് പിന്നിൽ.

ചവറുകൾ പെറുക്കി വിൽക്കുന്ന ഒരാളിൽ നിന്നാണ് കുപ്പികൾ വാങ്ങിയത്. ആയിരം കുപ്പികളും മെറ്റൽ ഫ്രെയിമിലാണ് ഘടിപ്പിച്ചിരിക്കുന്നത്. എട്ട് അടി നീളമാണ് ഉള്ളത്. പെയിന്റ്,​ ഇഷ്‌ടിക എന്നിവ ഉപയോഗിക്കാതെ ചെലവ് കുറച്ച് ബസ് സ്‌റ്റോപ്പ് നിർമിക്കാൻ വ്യത്യസ്‌തമായൊരു രീതി...
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.