Wednesday, 24 May 2017 12.54 PM IST
തരംഗമാകാൻ എംഫോൺ കേരള വിപണിയിൽ
May 10, 2017, 5:03 am
കൊച്ചി: യു.എ.ഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ കാഴ്‌ചവച്ച റെക്കാഡ് വില്‌പനയ്‌ക്കു ശേഷം മലയാളികളുടെ സ്വന്തം സ്‌മാർട്‌ഫോണായ മാംഗോ സ്‌മാർട്ഫോൺ (എംഫോൺ) കേരള വിപണിയിലെത്തി. കൊറിയൻ സാങ്കേതികവിദ്യയുടെ പിൻബലത്തോടെ, ആകർഷകമായി നിർമ്മിക്കപ്പെട്ട എംഫോൺ ഓൺലൈൻ വിപണിയിൽ മികച്ച വില്‌പന സ്വന്തമാക്കിയിരുന്നു. റീട്ടെയിൽ ഷോപ്പുകളിലും തരംഗമാകുന്നത് ലക്ഷ്യമിട്ടാണ് എംഫോൺ ഇന്ത്യൻ റീട്ടെയിൽ വിപണിയിൽ വരവറിയിക്കുന്നത്. ഏറ്റവും മികച്ച സാങ്കേതികവിദ്യ, ഏറ്റവും കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുവെന്നതാണ് എംഫോണുകളുടെ സവിശേഷത. ഫിംഗർപ്രിന്റ് സ്‌കാനർ ഉൾപ്പെടെ എല്ലാ എംഫോൺ മോഡലുകളും സുരക്ഷിയിലും മുന്നിട്ടു നിൽക്കുന്നു.
ആപ്പിൾ, സാംസംഗ് എന്നിവയോട് കിടപിടിക്കുന്ന ഉന്നത സാങ്കേതികവിദ്യയോടു കൂടിയാണ് എംഫോൺ എട്ട് വിപണിയിലെത്തുന്നത്. ഫുൾ എച്ച്.ഡി ഒ.ജി.എസ് എൽ.ജി ഡിസ്‌പ്ളേ, 1080x1334 റെസൊല്യൂഷൻ, 2.3 ജിഗാഹെട്‌സ് ഡെക്കാകോർ ഹെലിയോ എക്‌സ് 20 പ്രൊസസർ, നാല് ജിബി റാം, മൊത്തം 320 ജിബി സ്‌റ്രോറേജ്, 21 എം.പി പിൻ ക്യാമറ, വൈഡ് ആംഗിൾ സെൽഫി സപ്പോർട്ടുള്ള എട്ട് എം.പി മുൻ ക്യാമറ, പിന്നിലും പിന്നിലും എൽ.ഇ.ഡി ഫ്ളാഷുകൾ, വയർലെസ് ചാർജിംഗ്, ആൻഡ്രോയിഡ് പേ ഫീച്ചർ എന്നിങ്ങനെ ഒട്ടേറെ മികവുകൾ എംഫോൺ എട്ടിനുണ്ട്.
നാല് ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, പിന്നിൽ 16 എം.പി ക്യാമറ, മുന്നിൽ ഫ്ളാഷോടു കൂടി 13 എം.പി ക്യാമറ, 64 - ബിറ്റ് ഒക്‌ടാകോർ പ്രൊസസർ, 5.5 ഇഞ്ച് ഫുൾ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ളേ, 3000 എം.എ.എച്ച് ബാറ്ററി, ഫിംഗർപ്രിന്റ് സുരക്ഷ എന്നിവയാണ് എംഫോൺ 7 പ്ളസിന്റെ സവിശേഷതകൾ. മൂന്നു ജിബി റാം, 32 ജിബി ഇന്റേണൽ സ്‌റ്രോറേജ്, പിന്നിൽ 13 എം.പി, മുന്നിൽ 8 എം.പി ക്യാമറകൾ, 1.3 ജിഗാ ഹെട്‌സ് 64 - ബിറ്റ് ഒക്‌ടാകോർ പ്രൊസസർ, ഫിംഗർപ്രിന്റ് സെക്യൂരിറ്റി, 5.5 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ളേ, 5 - പോയിന്റ് മൾട്ടി ടച്ച് ഡിസ്‌പ്ലേ എന്നീ മികവുകളോടെയാണ് എംഫോൺ 6 വിപണിയിലെത്തുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ