Thursday, 25 May 2017 12.36 PM IST
നന്മയുടെ 'കാസിൽറോക്ക് " ഉദ്ഘാടനം നാളെ
May 19, 2017, 6:15 am
കൊച്ചി: ഈസ്‌റ്റേൺ ഗ്രൂപ്പിന്റെ കീഴിലുള്ള കൺസ്‌ട്രക്ഷൻ കമ്പനിയായ നന്മ പ്രോപ്പർട്ടീസ് വൈപ്പിനിൽ നിർമ്മിച്ച പാർപ്പിട സമുച്ചയമായ 'കാസിൽറോക്കി'ന്റെ ഉദ്ഘാടനവും താക്കോൽദാനവും നാളെ നടക്കും. ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സ് ഡയറക്‌ടർ നഫീസ മീരാൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ചെയർമാൻ നവാസ് മീരാൻ, നന്മ പ്രോപ്പർട്ടീസ് മാനേജിംഗ് ഡയറക്‌ടർ അഷീൻ പാണക്കാട്, ഡയറക്‌ടർമാരായ ജിബു ജേക്കബ്, ജുനൈദ്, ജനറൽ മാനേജർ സാൽവിൻ ജോയ്, ഷ്‌നൈദർ കേരള ബ്രാഞ്ച് ഇൻ - ചാർജ് ജെ.എസ്. നാഗരാജൻ തുടങ്ങിയവർ സംബന്ധിക്കും.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 150 ആഡംബര അപ്പാർട്ട്‌മെന്റുകളാണ് കാസിൽറോക്കിലുള്ളത്. വെറും 14മാസം കൊണ്ടാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കിയതെന്ന് നവാസ് മീരാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്വിമ്മിംഗ് പൂൾ, ജിം, യോഗ സെന്റർ, പാർട്ടി റൂം, വിശാലമായ പാർക്കിംഗ് ഏരിയ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ പദ്ധതിയിലുണ്ട്. കടലിന്റെ സൗന്ദര്യവും സൂര്യാസ്‌തമയവും ആസ്വദിക്കാൻ കഴിയുംവിധമാണ് റൂഫ്ടോപ്പിന്റെ രൂപകല്‌പന.
120 അപ്പാർട്ട്‌മെന്റുകൾ ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. 50 ലക്ഷം രൂപ മുതൽക്കാണ് വില ആരംഭിക്കുന്നതെന്ന് അഷീൻ പാണക്കാട് പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ