വി.എസിനും പിള്ളക്കും ഒരേ പദവി നൽകിയ സർക്കാരിന് അഭിവാദ്യങ്ങൾ: പരിഹാസവുമായി ജോയ് മാത്യു
May 18, 2017, 7:24 pm
തിരുവനന്തപുര: കേരളകോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്‌ണപിള്ളയെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനായി നിയമിച്ചതിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തി. കമ്മ്യൂണിസത്തിന്റെ ഉദാത്ത മാതൃകകൾ എന്ന് തലക്കെട്ടിൽ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം സർക്കാരിനെതിരെ പരിഹാസവുമായി രംഗത്തെത്തിയത്.

അഴിമതി മുഖ്യ വിഷയമാക്കി പരസ്‌പരം പോരടിച്ചു കഴിഞ്ഞിരുന്ന രാഷ്ട്രീയ വൈരികളായ വി.എസ്‌. അച്യുതാനന്ദനും ആർ. ബാലകൃഷണപിള്ളക്കും ക്യാബിനറ്റ്‌ റാങ്കിൽ തുല്ല്യ പദവിയും പതിനാലു പേരോളം വരുന്ന പേഴ്സണൽ സ്റ്റാഫും സ്റ്റേറ്റ് കാറും നൽകുക വഴി പരസ്‌പര സ്നേഹത്തിന്റെ മാതൃക ലോകത്തിന് മുമ്പിൽ കാഴച വെച്ച്‌ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരെ മലർത്തിയടിച്ച കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾക്ക്‌ അഭിവാദ്യങ്ങൾ. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

'മനുഷ്യർ പരസ്‌പരം സ്നേഹിക്കുകയും അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലമാണ് കമ്മ്യൂണിസം 'എന്നത്‌ ചുരുങ്ങിയ പക്ഷം ഇപ്പോൾ കേരളത്തിലെങ്കിലും ബോദ്ധ്യമായെന്നും ജോയ് മാത്യു പറഞ്ഞു . ഇനി ആരാണു ആദ്യം കച്ചേരി തുടങ്ങുക എന്ന് മാത്രമെ സദസ്യർക്ക്‌ അറിയേണ്ടതുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ