ജലദോഷവും വില്ലനാണ്
May 19, 2017, 12:37 am
ജലദോഷത്തെ തീരെ ചെറിയ ഒരു അസുഖമായിക്കണ്ട് തള്ളിക്കളയുകയാണ് നമ്മിൽപ്പലരും ചെയ്യുന്നത്. പക്ഷേ, ആള് കരുതുന്നത്ര നിരുപദ്രവകാരിയല്ല എന്നാണ് ഓസ്ട്രേലിയയിൽ നിന്നുള്ള പഠനങ്ങൾ പറയുന്നത്. ജലദോഷം ഹൃദയാഘാതത്തിനുള്ള സാദ്ധ്യത 17 മടങ്ങ് കൂട്ടുന്നുണ്ടെന്നാണ് സിഡ്‌നി സർവകലാശാലയിൽ നിന്നുള്ള പഠനം പറയുന്നത്. റോയൽ നോർത്ത് ഷോർ ആശുപത്രിയിലെ 891 രോഗികളിലാണ് പഠനം നടത്തിയത്.

സിഡ്‌നി സർവകലാശാലയിലെ പ്രൊഫ.ജെഫ്രി ടോഫ്‌ളറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റേതാണ് കണ്ടെത്തൽ. ജലദോഷം, ന്യുമോണിയ, ബ്രോംകൈറ്റിസ് തുടങ്ങിയവയെല്ലാം തന്നെ ഹൃദയാഘാത സാദ്ധ്യതയുണ്ടാക്കുന്നുണ്ട്. ശ്വാസകോശത്തിലെ അണുബാധ ഹൃദയാഘാതത്തിന് കാരണമാകും. രക്തം കട്ടപിടിക്കൽ, രക്തത്തിന്റെ ഒഴുക്കിലുണ്ടാകുന്ന മാറ്റങ്ൾ തുടങ്ങിയവയെല്ലാം ഇതിന് കാരണമാകുന്നുവെന്ന് സർവകലാശാലയുടെ മെഡിസിൻ ജേണൽ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, പ്രമേഹം, പുകവലി, പാരമ്പര്യം തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തെ സ്വാധീനിക്കുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ