ഡെങ്കിപ്പനി തടയാൻ പ്രകൃതിയിൽ നിന്നൊരു ഔഷധം
May 19, 2017, 11:33 am
മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം പാ​ളി​യ​തോ​ടെ സം​സ്​​ഥാ​നം പ​നി​ച്ചൂ​ടി​ൽ വി​റ​ക്കു​കയാണ്. ചികിത്സ നൽകുന്ന ആശുപത്രിയിലെ ജീവനക്കാർ പോലും ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ട സാഹചര്യം വരെയുണ്ടായി. മറ്റു രോഗങ്ങൾക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയാൽ പോലും ഡെങ്കിപ്പനിയും കൊണ്ട് തിരിച്ച് വരേണ്ടി വരും എന്ന പേടിയിലാണ് ജനങ്ങൾ. എന്നാൽ അൽപം മുൻകരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ നമുക്ക് ഡെങ്കിപ്പനിയിൽ നിന്നും ഒരു പരിധി വരെ രക്ഷനേടാം. ഡെങ്കിപ്പനി തടയാൻ ഈ പ്രകൃതി തന്നെ ചില ഔഷധങ്ങൾ നൽകുന്നുണ്ട്. അതിൽ പ്രധാനമാണ് പപ്പായ.

ഡെങ്കിപ്പനിക്കൊരു ദിവ്യ ഔഷധമാണ് പപ്പായ. മരുന്നിനേക്കാൾ വേഗത്തിൽ ശരീരത്തിൽ പ്രവർത്തിക്കുന്ന പപ്പായയിലെ ഘടകങ്ങൾ ശരീരത്തിന്റെ ശാരീരിക ക്ഷമത വീണ്ടെടുത്തു തരുന്നു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ഡെങ്കിപ്പനിയ്ക്ക് കാരണം. പപ്പായ ഇലയിൽ അടങ്ങിയിരിക്കുന്ന ചിമോപാപിൻ, പാപിൻ എന്നീ രണ്ട് എൻസൈമുകൾ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

അതിനാൽ തന്നെ പപ്പായ ജ്യൂസ് കഴിച്ചാൽ രോഗികളിലെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാം.അല്ലെങ്കിൽ പപ്പായ ഇല പിഴിഞ്ഞെടുത്ത ചാറ് തേനിൽ ചാലിച്ചു കഴിച്ചാൽ ജ്യൂസിനെക്കാൾ കൂടുതൽ ഗുണം കിട്ടും. പപ്പായ ഇലയുടെ ജ്യൂസ് ഉണ്ടാക്കാൻ പപ്പായയുടെ തളിരിലകൾ തന്നെ തെരഞ്ഞടുക്കണം. ഡെങ്കിപനി ബാധിതരായ രോഗിക്ക് ഓരോ ആറ് മണിക്കൂര്‍ കൂടുമ്പോഴും രണ്ട് ടേബിൾ സ്‌പൂൺ വീതം പപ്പായ ഇല ജ്യൂസ് നൽകണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ