Thursday, 25 May 2017 12.33 PM IST
മെട്രോ ഉദ്ഘാടനം: മോദിയുടെ സൗകര്യം അനുസരിച്ച് തീയതി മാറ്റാമെന്ന് പിണറായി
May 19, 2017, 5:30 pm
തിരുവനന്തപുരം: കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനം മേയ് 30ന് നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മേയ് 30ന് ഉദ്ഘാടനം നടത്തുമെന്ന കടകംപ്പള്ളിയുടെ പ്രസ്‌താവന തെറ്റിദ്ധാരണ മൂലമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം ലഭിക്കുന്നതിനായി ശ്രമം തുടരുന്നു. ഈ മാസം 30നു തന്നെ ഉദ്ഘാടനം നടത്തുമെന്നു തീരുമാനിച്ചിട്ടില്ല. ഏപ്രിൽ 11ന് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ തിരക്കിട്ട പരിപാടികൾക്കിടയിൽ ഒരു ദിവസം നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനുശേഷമേ തീയതി നിശ്ചയിക്കുകയുള്ളൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഉദ്ഘാടന തീയതി സംബന്ധിച്ച് കടുംപിടുത്തം ഇല്ലെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും പറഞ്ഞു. പ്രധാനമന്ത്രിയുടെ സൗകര്യം അനുസരിച്ച് തീയതിയിൽ മാറ്റം വരുത്തുന്നതിൽ പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. മേയ് 30ന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 11ന് തന്നെ പ്രധാനമന്ത്രിയെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം സംബന്ധിച്ച കാര്യം അറിയിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് മറുപടിയൊന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ചിരുന്നില്ല. ഏതെങ്കിലും ഒരു ദിവസം പ്രധാനമന്ത്രി വരാമെന്ന് അറിയിച്ചാൽ ഉദ്ഘാടന ദിവസം മാറ്രുന്ന കാര്യത്തിൽ പ്രശ്‌നമില്ലെന്നും കടകംപ്പള്ളി പ്രതികരിച്ചു.

പ്രധാനമന്ത്രിയെ ഉൾപ്പെടുത്താതെ മെട്രോ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചത് വിവാദമായിരുന്നു. തുടർന്നാണ് സംസ്ഥാന സർക്കാർ തീരുമാനം മാറ്റിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ