Thursday, 25 May 2017 12.28 PM IST
രാഷ്ട്രീയത്തിൽ മാറ്റം വരണം: രജനികാന്ത്
May 20, 2017, 12:10 am
കോടമ്പാക്കം: നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം അനിവാര്യമാണെന്ന് ആരാധകരോട് പറഞ്ഞ രജനികാന്ത് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.ഇന്നത്തെ രാഷ്ട്രീയ സംവിധാനം ജനങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല. അവർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതിൽ മാറ്റം വരണമെന്നും രജനി പറഞ്ഞു. രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു രാഷ്ട്രീയച്ചുവയുള്ള അദ്ദേഹത്തിന്റെ പ്രസ്താവന. കഴിഞ്ഞ നാലു ദിവസമായി ആരാധകരുമായി അദ്ദേഹം നടത്തിവരുന്ന കൂടിക്കാഴ്ച ഇന്നലെ അവസാനിച്ചു.
കർണാടകയിൽ നിന്നുള്ളയാളായിട്ടും തമിഴ്നാട്ടുകാർ തന്നെ സ്വീകരിച്ച്, സമ്പൂർണ തമിഴനാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. താൻ കർണാടകയിൽ 23 വർഷം ജീവിച്ചു, തമിഴ്നാട്ടിൽ 43 വർഷവും. തമിഴനെന്ന് അറിയപ്പെടുന്നതിൽ അഭിമാനമുണ്ട്. ആരാധകരാണ് എന്നെ തമിഴനാക്കിയത്. നിങ്ങളെപ്പോലെ തന്നെ എനിക്കും ഉത്തരവാദിത്വങ്ങളും ജോലികളുമുണ്ട്. നമുക്ക് അതു ചെയ്യാം. അന്തിമയുദ്ധം വരുമ്പോൾ നമുക്കു കാണാമെന്നും രജനികാന്ത് പറഞ്ഞു. രജനികാന്ത് തമിഴനല്ലെന്ന ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അതേസമയം, ബി.ജെ.പിയിലേക്കു ക്ഷണിച്ചു കൊണ്ടുള്ള കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണന്റെ പ്രസ്താവനയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് രജനികാന്ത് നേരത്തേ വ്യക്തമാക്കിയിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ