Thursday, 25 May 2017 12.28 PM IST
ജസ്റ്റിസ് കർണന് തിരിച്ചടി: ശിക്ഷ റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
May 19, 2017, 7:09 pm
ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കർണന് തിരിച്ചടി. തടവുശിക്ഷ ഒഴിവാക്കാൻ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യം കർണന്റെ അഭിഭാഷകനെ സുപ്രീംകോടതി രജിസ്ട്രാർ രേഖാമൂലം അറിയിച്ചു. നിയമപരമായി ഹർജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ജസ്റ്റിസ് കർണനെ ആറു മാസത്തെ തടവിന് ശിക്ഷിച്ചത്. അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബംഗാൾ പൊലീസിനോട് നിർദേശിക്കുകയും ചെയ്തു. എന്നാൽ അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽപോയ ജസ്റ്റിസ് കർണനെ, ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ