Wednesday, 24 May 2017 3.12 PM IST
വി - ഗാർഡിന്റെ ലാഭത്തിൽ36% വർദ്ധന
May 20, 2017, 5:08 am
കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്‌ട്രിക്കൽ - ഇലക്‌ട്രോണിക്‌സ് കമ്പനിയായ വി - ഗാർഡ് 2016-17 സാമ്പത്തിക വർഷം 36 ശതമാനം വർദ്ധനയോടെ 151.80 കോടി രൂപയുടെ നികുതി കഴിച്ചുള്ള ലാഭം സ്വന്തമാക്കി. 2015-16ൽ ലാഭം 111.68 കോടി രൂപയായിരുന്നു. അതേസമയം, ജനുവരി - മാർച്ച് പാദത്തിൽ ലാഭം മുൻ വർഷത്തെ സമാന പാദത്തിലെ 41.97 കോടി രൂപയിൽ നിന്ന് 41.86 കോടി രൂപയിലേക്ക് താഴ്ന്നു. സാമ്പത്തിക വർഷത്തിലെ പ്രവർത്തന വരുമാനം 2,150.62 കോടി രൂപയാണ്. 15.5 ശതമാനമാണ് വർദ്ധന.
നാലാം പാദത്തിൽ വരുമാനം 21 ശതമാനം വർദ്ധിച്ച് 623.26 കോടി രൂപയിലെത്തി. മികച്ച പ്രവർത്തനഫലത്തിന്റെ പിൻബലത്തിൽ 70 ശതമാനം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ