Thursday, 25 May 2017 12.23 PM IST
സംസ്ഥാനത്ത് ആദിവാസികൾക്കിടയിൽ സ്വാധീനം വർദ്ധിച്ചെന്ന് മാവേ‍ായിസ്റ്റ് നേതൃത്വം
May 19, 2017, 8:42 pm
പാലക്കാട്: സംസ്ഥാനത്തെ ആദിവാസികൾക്കിടയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ കഴിഞ്ഞതായി മാവോയിസ്റ്റ് നേതൃത്വത്തിന്റെ അവകാശവാദം. സംഘടനയുടെ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം പ്രസിദ്ധീകരിച്ച, മുഖപത്രമായ കമ്യൂണിസ്റ്റിലാണ് സി.പി.ഐ മാവേ‍ായിസ്റ്റ് പീപ്പിൾസ് ലിബറേഷൻ ഗറില്ലാ വിഭാഗത്തിന്റെ അവകാശവാദം. മാവേ‍ായിസ്റ്റ് പ്രവർത്തനത്തെക്കുറിച്ചുളള സംസ്ഥാന സർക്കാറിന്റെ വിലയിരുത്തൽ തെറ്റാണെന്നും മുഖപത്രത്തിൽ പറയുന്നു.

മൂന്നുവർഷത്തിനിടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പാലക്കാട് കെ.എഫ്.സി, സൈലന്റ്‍വാലി ഒ‍ാഫിസ് അക്രമണം, മണ്ണാർക്കാട്- അമ്പലപ്പാറ ഏറ്റമുട്ടൽ ഉൾപ്പെടെയുള്ളവ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ നേൃത്വത്തിൽ മുക്കവല, അട്ടപ്പാടിയിലെ ഭവാനിദളം എന്നിവിടങ്ങളിലെ പ്രവർത്തനം പ്രതീക്ഷിച്ചതിലും വിജയമാണ്. വയനാട്, അട്ടപ്പാടി മേഖലയിൽ കൂടുതൽ ആദിവാസികൾ സംഘടനയുമായി സഹകരിക്കുന്നുണ്ട്. ശിരുവാണി, മാനന്തവാടി എന്നിവിടങ്ങളിൽ പുതിയ ദളം രൂപീകരിച്ചതും നേട്ടമാണ്. ഇടുക്കി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും പ്രവർത്തനം ആരംഭിക്കാൻ സാധിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനത്തെ മറ്റുവിഭാഗങ്ങളും സംഘടനയേ‍ാട് അനുഭാവം പ്രകടിപ്പിച്ച് തുടങ്ങിയതായും മുഖപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ