Thursday, 25 May 2017 12.25 PM IST
കുൽഭൂഷൺ ജാദവ് കേസ്: വീണ്ടും വാദം കേൾക്കണമെന്ന ഹർജിയുമായി പാകിസ്ഥാൻ
May 19, 2017, 9:27 pm
ഇസ്ലാമാബാദ്: കുൽഭൂഷൺ ജാദവ് കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതായി റിപ്പോർട്ട്. ആറ് ആഴ്ചയ്ക്കുള്ളിൽ കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചതായും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കേസിൽ പരാജയം നേരിട്ടതോടെ രാജ്യത്തെ പ്രതിപക്ഷ കക്ഷികളിൽ നിന്നും രൂക്ഷ വിമ‌ർശനം ഉയർന്ന പശ്ചാത്തലത്തിലാണ് പാക് സർക്കാർ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധികാര പരിധിയ്ക്ക് പുറത്താണെന്ന വാദം പാകിസ്ഥാൻ വീണ്ടും ഉന്നയിച്ചിട്ടുണ്ട്. നേരത്തെ, ഈ വാദം കോടതി തള്ളിയതാണ്.

അതേസമയം, കേസിൽ ഇതുവരെ വാദിച്ചിരുന്ന അഭിഭാഷകരെ മാറ്റി പുതിയൊരു സംഘത്തെ നിയമിക്കുമെന്ന് പാകിസ്ഥാൻ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, ഈ അഭിഭാഷകർ തന്നെ വീണ്ടും ഹാജരായേക്കുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വ്യാഴാഴ്ചയാണ് കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ