Thursday, 25 May 2017 12.33 PM IST
ഫൈനലിലെത്താൻ മുംബയ്ക്ക് വേണ്ടത് 108 റൺസ്
May 19, 2017, 9:47 pm
ബംഗളൂരു: ഐ.പി.എൽ പത്താം സീസണിലെ രണ്ടാം ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്ന ക്വാളിഫയർ-2 മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബയ് ഇന്ത്യൻസിന് 108 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത, 18.5 ഓവറിൽ 107 റൺസിന് എല്ലാവരും പുറത്തായി. നാല് ഓവറിൽ 16 റൺസ് വഴങ്ങി നാല് മുൻനിര വിക്കറ്റുകൾ വീഴ്‌ത്തിയ കരൺ ശർമയും, മൂന്ന് ഓവറിൽ വെറും ഏഴ് റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയ ജസ്‌പ്രീത് ബുംറയുമാണ് കൊൽക്കത്തയുടെ ബാറ്റിംഗ് നിരയെ കെട്ടുകെട്ടിച്ചത്. കൊൽക്കത്തയ്ക്ക് വേണ്ടി സൂര്യകുമാർ യാദവിന്റെയും (25 പന്തിൽ 31), ഇഷങ്ക് ജാഗിയുടെയും (31 പന്തിൽ 28) ഇന്നിംഗ്സുകളാണ് കൊൽക്കത്തയെ നൂറ് കടത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ