Thursday, 25 May 2017 12.25 PM IST
തിരിച്ചടിക്കാൻ ഇന്ത്യൻ സൈന്യം സുസജ്ജം: അരുൺ ജയ്റ്റ്‌ലി
May 19, 2017, 10:08 pm
ശ്രീനഗർ: അതിർത്തിയിൽ പാകിസ്ഥാൻ നടത്തുന്ന പ്രകോപനങ്ങൾക്ക്, തക്കതായ മറുപടി നൽകാൻ ഇന്ത്യൻ സൈന്യത്തിന് അറിയാമെന്ന് പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്‍ലി. പാകിസ്ഥാന്റെ ഏതു തരത്തിലുമുള്ള പ്രകോപനങ്ങളും നേരിടാൻ ഇന്ത്യൻ സൈന്യം സുസജ്ജമാണെന്നും, നിയന്ത്രണ രേഖയിൽ സന്ദർശനം നടത്തിയശേഷം അദ്ദേഹം പ്രതികരിച്ചു.

'അതിർത്തിയിൽ ഏതു രീതിയിലുമുള്ള പ്രകോപനം നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണ്. ഒരുവിധ കടന്നുകയറ്റവും അനുവദിക്കില്ലെന്നതിൽ സേനയ്ക്ക് ആത്മവിശ്വാസമുണ്ട്' ജയ്‌റ്റ്‌ലി പറഞ്ഞു. ഹുറിയത്ത് ഉൾപ്പെടെയുള്ള ഭീകര സംഘടനകളാണ്, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള പണം ചെലവഴിക്കുന്നത്. സൈന്യത്തേയും രാജ്യത്തേയും തകർക്കാൻ ശ്രമിക്കുന്നവർ, ചെയ്ത തെറ്റുകൾക്ക് മറുപടി പറയേണ്ടി വരുമെന്നും ജയ്‌റ്റ്‌ലി മുന്നറിയിപ്പ് നൽകി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ