Thursday, 25 May 2017 12.29 PM IST
ഉത്തരാഖണ്ഡിൽ കനത്ത മ​ണ്ണി​ടി​ച്ചി​ൽ; 15,000 തീ​ർ​ഥാ​ട​ക​ർ കു​ടു​ങ്ങി
May 19, 2017, 10:35 pm
ഡെറാഡൂൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശ്-​ ബ​ദ്രി​നാ​ഥ് ദേ​ശീ​യ​പാ​ത​യി​ൽ കനത്ത മ​ണ്ണി​ടി​ച്ചി​ൽ. ഇതേതു​ട​ർ​ന്ന് 15,000ത്തോളം തീ​ർ​ഥാ​ട​കർ കു​ടു​ങ്ങി​ക്കി​ട​ക്കു​കയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോടെയാണ് ച​മോ​ലി ജി​ല്ല​യി​ലെ വി​ഷ്ണു​പ്ര​യാ​ഗി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. അതേസമയം, അപകടത്തിൽ തീർഥാടകർക്ക് പരിക്കില്ലെന്നാണ് അധികൃതർ നൽകുന്ന പ്രാഥമിക വിവരം.

ഒരു കുന്നിന്റെ ഭാഗമാണ് ഋഷികേശ്- ബദ്രിനാഥ് ദേശീയ പാതയിലേക്ക് അടർന്നുവീണത്. ഇവിടെ 150 മീറ്ററോളം പ്രദേശം ചെളിയും പാറയും മൂടിക്കിടക്കുകയാണ്. ബോർഡർ റോഡ്സ് ഓർഗനൈസേഷനും (ബി.ആർ.ഒ) പൊലീസും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ക​ർ​ണ​പ്ര​യാ​ഗ്, പി​പാ​ൽ​കോ​ടി, ഗോ​വി​ന്ദ്ഘാ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​ർ കു​ടു​ങ്ങി​യ​താ​യി റിപ്പോർട്ടുണ്ട്. ദേശീയപാത ശ​നി​യാ​ഴ്ച രാത്രിയോടെ ഗതാഗത യോഗ്യമാക്കാൻ കഴിയുമെന്നാണ് ബി.ആർ.ഒ.യുടെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ