Wednesday, 24 May 2017 3.14 PM IST
അണ്ടർ-17 ഫുട്‌ബോൾ: മലയാളി കരുത്തിൽ ഇറ്റലിയെ അട്ടിമറിച്ച് ഇന്ത്യൻ കുതിപ്പ്
May 20, 2017, 12:03 am
റോം: ​അ​ണ്ട​ർ 17 ഫുട്ബോളിൽ മലയാളി താരത്തിന്റെ നിർണായക ഗോളിൽ, കരുത്തരായ ഇറ്റലിയെ സ്വന്തം തട്ടകത്തിൽ അട്ടിമറിച്ച് ഇന്ത്യൻ കൗമാരക്കുതിപ്പ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ, ഇറ്റലിയെ അട്ടിമറിച്ചത്. ഇന്ത്യൻ ടീമിന്റെ യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി, ഇറ്റലിയിലെ അരിസോയിൽവച്ച് നടന്ന സൗഹൃദ മത്സരത്തിലാണ് ഇന്ത്യയുടെ വിജയം.

അഭിജിത് സർക്കാർ (31ആം മിനിറ്റ്), മലയാളി താരം രാഹുൽ പ്രവീൺ (80ആം മിനിറ്റ്) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത്. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ്​ രാ​ഹു​ൽ. പോ​ർ​ചു​ഗ​ലി​ലേയും ഫ്രാ​ൻ​സി​ലേയും മത്സരങ്ങൾ പൂർത്തിയാക്കിയ ഇ​ന്ത്യ​യുടെ യൂ​റോപ്യൻ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ജ​യംകൂടിയാ​ണി​ത്. എന്തായാലും ഈ വർഷത്തെ അണ്ടർ 17 ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ടീമിന്റെ,​ ആ​ത്മ​വി​ശ്വാ​സം ഉയർത്തുന്നതാണ് ഇ​റ്റ​ലി​ക്കെ​തി​രെ നേടിയ ത​ക​ർ​പ്പ​ൻ ജ​യം. ​
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ