Thursday, 25 May 2017 12.30 PM IST
3, 4 സ്റ്റാർ ബാറുകൾ തുറന്നേക്കും
May 20, 2017, 2:33 am
ശ്രീകുുമാർപള്ളീലേത്ത്
തി​രു​വ​ന​ന്ത​പു​രം: സർ​ക്കാ​രി​ന്റെ പു​തിയ മ​ദ്യ​ന​യം വ​രു​ന്ന​തോ​ടെ പൂ​ട്ടിയ ബാ​റു​കൾ ഉ​പാ​ധി​കൾ​ക്ക് വി​ധേ​യ​മാ​യി തു​റ​ന്നേ​ക്കും. ത്രീ സ്റ്റാർ മു​തൽ മു​ക​ളി​ലേ​ക്കു​ള്ളവ ആ​ദ്യ​ഘ​ട്ട​ത്തിൽ തു​റ​ക്ക​ണ​മെ​ന്ന നിർ​ദ്ദേ​ശ​മാ​ണ് പ​രി​ഗ​ണ​ന​യിൽ. എ​ക്സൈ​സ് വ​കു​പ്പി​ന്റെ ധ​നാ​ഭ്യർ​ത്ഥ​ന​ചർ​ച്ച​യ്ക്ക് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണൻ നി​യ​മ​സ​ഭ​യിൽ നൽ​കിയ മ​റു​പ​ടി​യും ഈ സൂ​ച​ന​യാ​ണ് നൽ​കു​ന്ന​ത്.

സി.​പി.​എം ട്രേ​ഡ് യൂ​ണി​യൻ നേ​താ​ക്ക​ളു​ടെ​യും മ​ദ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും യോ​ഗം 23​ന് എ.​കെ.​ജി സെ​ന്റ​റിൽ വി​ളി​ച്ചി​ട്ടു​ണ്ടെ​ന്ന​റി​യു​ന്നു. ബാ​റു​കൾ തു​റ​ക്കു​ന്ന​ത​ട​ക്കം പു​തിയ മ​ദ്യ​ന​യ​ത്തെ​ക്കു​റി​ച്ചു​ള്ള പ്രാ​ഥ​മിക ചർ​ച്ച​കൾ യോ​ഗ​ത്തിൽ ന​ട​ക്കും. തു​ടർ​ന്നാ​വും പാർ​ട്ടി ത​ല​ത്തി​ലും മു​ന്ന​ണി ത​ല​ത്തി​ലും ആ​ലോ​ചി​ക്കു​ക. മ​ദ്യ​ശാ​ല​ക​ളു​ടെ ദൂ​ര​പ​രി​ധി സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി അ​നു​സ​രി​ച്ചാ​യി​രി​ക്കും സർ​ക്കാർ പ്ര​വർ​ത്തി​ക്കു​ക​യെ​ന്നാ​ണ് മ​ന്ത്രി രാ​മ​കൃ​ഷ്ണൻ സ​ഭ​യിൽ വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം, മ​ദ്യ​ഷാ​പ്പു​കൾ പൂ​ട്ടി​യ​ത് കൊ​ണ്ട് മാ​ത്രം മ​ദ്യ​ത്തി​ന്റെ ഉ​പ​ഭോ​ഗം ത​ട​യാ​നാ​വി​ല്ലെ​ന്ന മ​ന്ത്രി​യു​ടെ പ​രാ​മർ​ശ​വും ശ്ര​ദ്ധേ​യ​മാ​ണ്.

2011 മാർ​ച്ചിൽ സം​സ്ഥാ​ന​ത്ത് പ്ര​വർ​ത്തി​ച്ചി​രു​ന്ന മ​ദ്യ​ശാ​ല​കൾ അ​തേ പോ​ലെ നി​ല​നി​റു​ത്താ​നു​ള്ള ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ബാർ ഹോ​ട്ടൽ ഉ​ട​മ​കൾ സർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ അ​നൗ​പ​ചാ​രിക ചർ​ച്ച​യും ഇ​തി​നി​ട​യിൽ ന​ട​ന്നു. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ്യാ​പ​ന​വും ഉ​പ​ഭോ​ഗ​വും വൻ​തോ​തിൽ കൂ​ടി​യ​താ​യി എ​ക്സൈ​സ് ക​മ്മി​ഷ​ണ​റും ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ബാറുകൾ തുറക്കാൻ 3 കാരണങ്ങൾ
 ബെ​വ്കോ - കൺ​സ്യൂ​മർ​ഫെ​ഡ് വി​ല്പ​ന​ശാ​ല​കൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ജ​ന​കീയ പ്ര​ശ്ന​ങ്ങ​ളും, വി​ല്പ​ന​ശാ​ല​കൾ​ക്ക് മു​ന്നി​ലെ അ​ന്ത​മി​ല്ലാ​ത്ത ആൾ​ക്കൂ​ട്ട​വും. നിർ​മാണ മേ​ഖ​ല​യിൽ ജോ​ലി​ക്ക് പോ​കാ​തെ തൊ​ഴി​ലാ​ളി​കൾ ത​ങ്ങ​ളു​ടെ സം​ഘ​ത്തി​ന് വേ​ണ്ടി മ​ദ്യ​ത്തി​നാ​യി ക്യൂ നിൽ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. ബാ​റു​കൾ പ്ര​വർ​ത്തി​ച്ചാൽ ഈ പ്ര​തി​സ​ന്ധി​ക്ക് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​വും.

 ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വൻ​തോ​തി​ലു​ള്ള വ്യാ​പ​ന​വും അ​ന​ധി​കൃത മ​ദ്യ ഉ​ത്പാ​ദ​ന​വും. മു​മ്പ് പു​ക​യില ഉ​ത്പ​ന്ന​ങ്ങ​ളും ക​ഞ്ചാ​വും ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ബ്രൗൺ​ഷു​ഗർ, ഹെ​റോ​യിൻ, ഓ​പി​യം തു​ട​ങ്ങിയ ല​ഹ​രി വ​സ്തു​ക്കൾ പ​ട​രു​ന്ന​താ​യാ​ണ് എ​ക്സൈ​സി​ന്റെ ക​ണ്ടെ​ത്തൽ.

 സം​സ്ഥാ​ന​ത്ത് പാ​ടെ നി​ല​ച്ചി​രു​ന്ന വ്യാ​ജ​വാ​റ്റ് വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നു​ള്ളിൽ ചാ​രാ​യം വാ​റ്റാൻ സൂ​ക്ഷി​ച്ച 34,417 ലി​റ്റർ വാ​ഷും (​കോ​ട​), 1337 ലി​റ്റർ സ്പി​രി​റ്റും എ​ക്സൈ​സ് പി​ടി കൂ​ടി. 1337 ലി​റ്റർ സ്പി​രി​റ്റും പി​ടി കൂ​ടി. സ്പി​രി​റ്റു​പ​യോ​ഗി​ച്ച് വ്യാജ വി​ദേ​ശ​മ​ദ്യം നിർ​മ്മി​ച്ച് വി​ത​ര​ണം ചെ​യ്ത ചില സം​ഘ​ങ്ങ​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ