Thursday, 25 May 2017 12.23 PM IST
ഡ്രൈവിങ് ടെസ്റ്റിൽ ഏർപ്പെടുത്തിയ കടുത്ത പരീക്ഷണങ്ങൾ പിൻവലിച്ചു: പുതിയ രീതി തിങ്കളാഴ്ച മുതൽ
May 20, 2017, 3:42 am
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിൽ പുതിയതായി ഏർപ്പെടുത്തിയ കടുത്ത പരീക്ഷണങ്ങൾ മോട്ടോർ വാഹനവകുപ്പ് പിൻവലിച്ചു. മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ പറഞ്ഞു. നേരത്തെ, സി.ഐ.ടി.യു. നേതൃത്വം നൽകുന്ന ഡ്രൈവിങ് സ്‌കൂൾ അസോസിയേഷൻ പുതിയ പരീക്ഷാരീതിയെ ശക്തമായി എതിർത്ത് രംഗത്ത് വന്നിരുന്നു.

ഗ്രേഡിയന്റ് ടെസ്റ്റ് (കയറ്റത്തിൽ നിർത്തിയ വാഹനം പിന്നോട്ടിറങ്ങാതെ മുന്നോട്ടെടുക്കുക), ആംഗുലർ റിവേഴ്‌സ് പാർക്കിങ് (പിന്നോട്ടെടുത്ത് പാർക്ക് ചെയ്യുക) എന്നീ പരീക്ഷണങ്ങളാണ് ഒഴിവാക്കിയത്. അതേസമയം, ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ട്രാക്ക് വേർതിരിക്കുന്നതിനുള്ള കമ്പികളുടെ നീളം കുറച്ചത് തിങ്കളാഴ്ച മുതൽ നടപ്പാക്കും. 75 സെന്റീമീറ്ററായാണ് കമ്പികളുടെ ഉയരം കുറച്ചത്. ട്രാക്കിൽ വാഹനം ഓടിക്കുന്നവർക്ക് സഹായകരമായ രീതിയിൽ കമ്പികൾ, റിബൺ തുടങ്ങിയവ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. നേരത്തെ, വാഹനാപകടങ്ങൾ വർദ്ധിച്ചതിനെ തുടർന്നാണ്, ഡ്രൈവിങ് ടെസ്റ്റിൽ പരിഷ്കാരങ്ങൾ ഏർപ്പെടുത്താൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ