പ്രായോ​ഗിക മദ്യ​ന​യ​ത്തിന് കള്ള​ത്താ​ക്കോ​ലി​ടാൻ ശ്രമി​ക്കു​ന്നു
June 18, 2017, 12:10 am
വെള്ളാപ്പള്ളി നടേശൻ
രാഷ്ട്രീയ കേര​ള​ത്തിൽ എന്നും ചൂടേ​റിയ വിവാ​ദ​ങ്ങൾക്ക് തിരി​കൊ​ളു​ത്തുന്നതാണ് മദ്യനയം. മദ്യ​വർജ്ജ​ന​മാ​ണോ, മദ്യനിരോ​ധ​ന​മാണോ വേണ്ട​ത്. ഇതിനെ സംബ​ന്ധി​ച്ചുള്ള ചർച്ച നട​ക്കുന്ന സമ​യ​ങ്ങ​ളി​ലെല്ലാം തന്നെ വിപ​രീത ഭാഗ​ങ്ങ​ളി​ലേ​യ്ക്കുള്ള അഭി​പ്രായ പ്രക​ട​ന​ങ്ങ​ളാണ് സംഭ​വി​ക്കു​ന്ന​ത്. ഭര​ണ​പ​ക്ഷ​ത്തു​ള്ള​വർ എന്നും മദ്യവർജ്ജ​ന​ത്തിന്റെ നില​പാട് സ്വീക​രി​ക്കു​മ്പോൾ പ്രതി​പ​ക്ഷ​ത്തു​ള്ള​വർ മദ്യനിരോ​ധ​ന​ത്തിന് കള്ള​ത്താ​ക്കോ​ലി​ടു​ന്നു. ഭര​ണ​പക്ഷം പ്രതി​പ​ക്ഷ​മാ​കു​മ്പോൾ കഥ​യാ​വർത്തി​ക്കു​ന്നു. പതി​റ്റാ​ണ്ടു​ക​ളായി കേര​ള​ത്തിൽ നട​ക്കുന്ന ഈ തനി​യാ​വർത്തനം കൊണ്ട് എന്തുനേടി എന്നു​ള്ള​തു​കൂടി ചർച്ച ചെയ്യു​ന്നത് നന്നാ​യി​രി​ക്കും.
ശുദ്ധ​മായ കള്ളും ചാരാ​യവും വിദേശ മദ്യവും എല്ലാം തന്നെ ബാറു​ക​ളിലും ഷാപ്പു​ക​ളിലും വില്പന നട​ത്തി​യി​രു​ന്നത് നില​വി​ലുള്ള എല്ലാ നിയ​മ​ങ്ങൾക്കും വിധേ​യ​മാ​യി​ട്ടാ​യി​രു​ന്നു. ആ കാല​ഘ​ട്ട​ത്തിൽ നമ്മുടെ സംസ്ഥാനം ഇന്നു​കാ​ണുന്ന തര​ത്തി​ലുള്ള സാംസ്‌ക്കാ​രിക അധ:പത​നവും ക്രമസമാ​ധാന പ്രശ്‌ന​ങ്ങളും മാഫിയ സംസ്‌ക്കാ​രവും സ്ത്രീകൾക്ക് നേരെ​യുള്ള അതി​ക്ര​മവും ഉണ്ടാ​യി​രുന്നോ? ദിശാ​ബോ​ധ​മി​ല്ലാത്ത യുവ​ത്വ​മാ​യി​രുന്നോ ഉണ്ടാ​യി​രു​ന്ന​ത്. കലാ​ല​യ​ങ്ങൾ ഇതി​നേ​ക്കാളും എത്രയോ സുര​ക്ഷി​ത​മാ​യി​രു​ന്നു. കർമ്മ​ശേ​ഷിയും ഇച്ഛാ​ശ​ക്തി​യും​ സാമൂഹ്യ പ്രതി​ബ​ന്ധ​ത​യു​മുള്ള ഭര​ണാ​ധി​കാ​രി​കളും ക്രിയാ​ത്മക നില​പാ​ടു​ക​ളു​മുള്ള പ്രതി​പ​ക്ഷ​നേ​താ​ക്കൻമാരും വ്യത്യ​സ്ത​ങ്ങ​ളായ രണ്ടു വഴി​ക​ളി​ലൂടെ സഞ്ച​രി​ക്കു​കയും ശരി​യുടെ തീരത്ത് എത്തി​ച്ചേ​രു​കയും ചെയ്യു​മാ​യി​രി​ന്നു. ഒപ്പം​തന്നെ ബഹു: എം. പി. മൻമ​ഥൻ സാറി​നെ​പ്പോലെ സമർപ്പണ മനോ​ഭാ​വ​മുള്ള മദ്യനിരോ​ധന സമിതി പ്രവർത്ത​കരും കൈചേർത്തു​പി​ടി​ച്ച​പ്പോൾ സംര​ക്ഷി​ക്ക​പ്പെ​ട്ടത് തന​തായ കേര​ള​ത്തിന്റെ സമ​ഗ്ര​മായ സാമൂഹ്യ വ്യവ​സ്ഥിതിയായി​രു​ന്നു. അതു​കൊ​ണ്ടു​ത​ന്നെ​യാണ് അട​ച്ചു​പൂ​ട്ടുള്ള വലിയ വീടിന്റെ സുര​ക്ഷി​ത​ത്വം പോലെ തന്നെ അട​ച്ചു​പൂ​ട്ടി​ല്ലാത്ത ഓല​മേഞ്ഞ വീട്ടിലെ കുടും​ബാം​ഗ​ങ്ങളും സുര​ക്ഷി​ത​രാ​യി​രു​ന്നത്.
എന്നാൽ കേര​ള​ത്തിന്റെ മുന്നണി ഭര​ണവും അതു​വഴി ഉട​ലെ​ടു​ക്കുന്ന സ്വജന പക്ഷ​പാ​തവും അഴി​മതി വ്യവ​സാ​യ​ങ്ങ​ളു​മൊക്കെ കൊണ്ട് ജനം പൊറുതിമുട്ടി ഭരണ​ക്കാരെ തെരു​വിൽ കൈകാര്യം ചെയ്യുന്ന ഘട്ടം വന്ന​പ്പോൾ അതിൽ നിന്നെല്ലാം ജന​ശ്രദ്ധ തിരി​ച്ചു​വിട്ട് വെളു​ത്ത​കു​പ്പാ​യ​ത്തിൽ വീണ ചെളി കഴുകി കളഞ്ഞ് പുണ്യാ​ള​നായി അധി​കാ​ര​ത്തിൽ വരാ​മെന്ന് രാഷ്ട്രീയ കൗശലം പയ​റ്റി​യ​വർ ഈ തല​മു​റ​യോട് മറു​പടി പറ​യ​ണം, തങ്ങ​ളുടെ നില​പാ​ടു​കൾ എത്ര​മാത്രം സമൂ​ഹ​ത്തിന് ഗുണം ചെയ്തു​വെ​ന്ന്. നിയ​മാ​നു​സൃ​ത​ വില്പന കേന്ദ്ര​ങ്ങ​ളിൽ നിയമ വിധേ​യ​മായി മാത്രം ലഭി​ച്ചി​രുന്ന മദ്യം നട​വ​ഴി​ക​ളിലും ഇട​വ​ഴി​ക​ളിലും നാട്ടിൻ പുറ​ങ്ങ​ളിലും ലഭ്യ​മാ​യില്ലേ? ഓരോ വില്പന കേന്ദ്ര​ങ്ങ​ളിലും ഗുണ്ടാ​സം​ഘ​ങ്ങൾ ഉദയം ചെയ്തില്ലേ? ഈ ഗുണ്ടാ​സം​ഘ​ങ്ങളെ നിയ​ന്ത്രി​ക്കുന്ന മാഫിയ ഗ്രൂപ്പു​കൾ ഉണ്ടാ​യില്ലേ? അന​ധികൃത മദ്യ വില്പന കേന്ദ്ര​ങ്ങൾ പിന്നീട് കൂടു​തൽ സുര​ക്ഷി​തവും ലാഭ​ക​ര​വുമായ ലഹരി വില്പന കേന്ദ്ര​ങ്ങ​ളായി മാറു​ക​യല്ലേ ചെയ്യ​തത്. സുര​ക്ഷിത സാഹ​ച​ര്യ​ത്തിൽ ജീവി​ച്ചി​രുന്ന ഒരു ജനത അശാ​ന്തി​യുടെ പടു​കു​ഴി​യി​ലേയ്ക്ക് വഴുതി വീഴുന്ന അവസ്ഥ ഉണ്ടാ​യത് എങ്ങ​നെ​യെന്ന് വില​യി​രു​ത്ത​ണം. എറി​ഞ്ഞു​ടക്ക​പ്പെട്ട ആയി​ര​ക്ക​ണ​ക്കിന് യുവത്വം ആരുടെ സംഭാ​വ​ന​യാ​ണ്. അനു​ദിനം പിച്ചി​ച്ചീ​ന്ത​പ്പെ​ടുന്ന സ്ത്രീത്വം ആരുടെ സൃഷ്ടി​യാ​ണ്. ഉപേ​ക്ഷി​ക്ക​പ്പെ​ടുന്ന വാർദ്ധക്യം ആസു​ര​ഭാവം പൂണ്ട പുത്ര ദു:ഖമല്ലേ? ഈ സ്‌ഫോട​നാ​ത്മ​ക​മായ സ്ഥിതി വിശേ​ഷ​ത്തിന് ചാരായ നിരോ​ധ​ന​ത്തി​ലൂടെ രൂപം കൊണ്ട മാഫിയ വളർന്ന് ബീഭ​ത്സ​രൂ​പി​യായി താണ്ഡവ നൃത്ത​മാ​ടു​വാ​നുള്ള അവ​സരം ഉണ്ടാ​യ​തു​കൊ​ണ്ടല്ലേ? ഇനിയും രാഷ്ട്രീയ കൗശലം നിറഞ്ഞ കുശാഗ്ര ബുദ്ധി​യുടെ വഴി​യി​ലൂടെയാണ് നാം സഞ്ച​രി​ക്കു​ന്ന​തെ​ങ്കിൽ ഈ നാട് അരാ​ച​ക​ത്വ​ത്തി​ന്റേയും അസ​ഹി​ഷ്ണു​ത​യു​ടേയും വിളഭൂ​മി​യാ​കും. എല്ലാ​വരും വിവേ​ക​ത്തോടെ ചിന്തി​ക്കേണ്ട സമ​യ​മാ​യി​രി​ക്കു​ന്നു.
ഇന്ന് കേരളം ഭരി​ക്കുന്ന ഇട​തു​പക്ഷ സർക്കാർ മുന്നോട്ട് വച്ച മദ്യ നയം കേര​ള​ത്തിന്റെ പൊതു സാഹ​ച​ര്യ​ത്തിൽ നിന്ന് വില​യി​രു​ത്തി​യാൽ ഏറെ​ക്കുറെ പ്രായോ​ഗിക പരി​ജ്ഞാ​ന​ത്തോടും ദീർഘ​വീ​ക്ഷ​ണ​മുള്ള കാഴ്ച​പ്പാ​ടോ​ടും​കൂടിയാണെന്ന് വില​യി​രു​ത്താൻ കഴി​യും. പല​പ്പോഴും മദ്യ നയ​ത്തെ​ക്കു​റി​ച്ചുള്ള ചർച്ചയുടെ ഘട്ട​ങ്ങ​ളിൽ എല്ലാം തന്നെ കള്ള് വ്യവ​സാ​യത്തെ തക​ർക്കുവാൻ ബോധ​പൂർവ്വ​മായ ശ്രമം നട​ന്നി​ട്ടു​ണ്ട്. നിര​ന്തരമായി വിവിധ കേന്ദ്ര​ങ്ങ​ളിൽ നിന്നു നട​ക്കുന്ന ഇത്തരം നില​പാ​ടു​കൾ മൂലം കള്ള് വ്യവ​സായം തകർച്ച​യുടെ വക്കി​ലാ​ണ്. ബീയ​റി​നേ​ക്കാളും വൈനി​നേ​ക്കാളും വീര്യം കുറഞ്ഞ കള്ള് ഉൽപാ​ദി​പ്പി​ക്കു​ന്നത് പോലും കേര​ള​മെന്ന പേരു​ണ്ടായ കേര​വൃ​ക്ഷ​ത്തിൽ നിന്നാ​ണ്. അതു​കൊണ്ട് തന്നെ കള്ളിനെ ഒരു ദേശീയ പാനീ​യ​മായി പ്രഖ്യാ​പി​ക്കേ​ണ്ട​താ​ണ്. വെള്ളത്തെ വീഞ്ഞാ​ക്കി​യ​തിന്റെ ഐതീ​ഹ്യ​ത്തിൽ ആരാ​ധ​നാ​ല​യ​ങ്ങൾ കേന്ദ്രീ​ക​രിച്ച് വൈൻ നിർമ്മാ​ണ​കേ​ന്ദ്ര​ങ്ങൾ ഉണ്ട്. അതു​പോലെ മധു എന്ന​പേ​രിൽ നിര​വധി ആചാ​ര​നു​ഷ്ഠാ​ന​ങ്ങൾക്ക് കള്ള് ഇപ്പോഴും ഉപ​യോ​ഗി​ക്കു​ന്നു.
ആ നില​വാ​ര​ത്തിൽ വീക്ഷി​ക്കേണ്ട കള്ള് വ്യവ​സാ​യ​ത്തേയും അതിലെ തൊഴി​ലാ​ളി​ക​ളേയും യാഥാർത്ഥ്യ​ബോ​ധ​ത്തോടെ കണ്ട് നില​പാട് എടുത്ത എൽ.​ ഡി. എഫ് ഗവൺമെന്റിന്റെ മദ്യനയം പൊതുവെ സ്വീകാ​ര്യത ഉള്ള​താ​ണ്. ഈ മദ്യനയം മുന്നോട്ട് വെച്ചു​കൊ​ണ്ടു​ത​ന്നെ​യാണ് ഇട​തു​പക്ഷ ജനാ​ധി​പത്യ മുന്നണി തെര​ഞ്ഞെ​ടു​പ്പിനെ നേരി​ട്ടതും വമ്പിച്ച ഭൂരി​പ​ക്ഷ​ത്തിൽ അധി​കാ​ര​ത്തിൽ എത്തി​യ​തും. യു.​ഡി.​എ​ഫിന്റെ തകർച്ച​യുടെ കാര​ണവും വിക​ല​മായ മദ്യനയ​​മാ​യി​രു​ന്നു. ഇപ്പോ​ഴത്തെ മദ്യനയത്തെ യു. ഡി. എഫിലെ തന്നെ കോൺഗ്ര് നേതാ​ക്കൻമാരും ചില ഘടകകക്ഷി നേതാ​ക്കൻമാരും സ്വാഗതം ചെയ്തു എന്നു​ള്ള​ത് പര​സ്യ​മായ രഹ​സ്യ​മാ​ണ്. അതി​നർത്ഥം തന്നെ ഒരു പ്രായോ​ഗിക സമീ​പനം ഗവൺമെന്റ് സ്വീക​രി​ച്ചു​വെ​ന്നു​ള്ള​താ​ണ്.
ലോകത്ത് ഒരി​ടത്തും മദ്യ നിരോ​ധനം ഫല​പ്ര​ദ​മായി നട​പ്പാ​ക്കു​വാൻ കഴി​ഞ്ഞി​ട്ടില്ല എന്ന യാഥാർത്ഥ്യ​ബോ​ധ​ത്തിൽ നിന്നു​കൊണ്ട് വേണം രാഷ്ട്രീയ നേതൃത്വം ഇത്തരം വിഷ​യ​ങ്ങ​ളിൽ നില​പാ​ടു​കൾ സ്വീക​രി​ക്കേ​ണ്ട​ത്. മദ്യവർജ്ജ​ന​ത്തിന്റെ ഭാഗ​മായി ഹോട്ട​ലു​കൾക്ക് സ്റ്റാർ ക്ലാിഫി​ക്കേ​ഷൻ നടത്തി ത്രീ സ്റ്റാറിനും ഫോർ സ്റ്റാറി​നു​മായി ബാർ പരി​മി​ത​പ്പെ​ടു​ത്തി​യ​ത് ഘട്ടം ഘട്ട​മാ​യുള്ള മദ്യ നിരോ​ധ​ന​ത്തിന്റെ ഭാഗ​മാ​ണ്. അതു​പോലെ മദ്യ വില്പന കേന്ദ്ര​ങ്ങ​ളുടെ സമ​യ​ക്രമം പരി​ഷ്‌ക്ക​രിച്ചും ഉപ​യോ​ഗി​ക്കു​ന്ന​വ​രുടെ പ്രായം നിർണ്ണ​യി​ച്ചതും മദ്യ ലഭ്യ​ത​ക്കു​റവ് വരു​ത്തു​വാൻ സഹാ​യി​ക്കും. കള്ളു​ചെ​ത്തു​തൊ​ഴി​ലാ​ളി​ക​ളുടെ കോടി​ക്ക​ണ​ക്കിന് രൂപ ക്ഷേമ​നിധി ബോർഡിൽ നിക്ഷേ​പി​ക്കു​കയും ആ പണം സർക്കാർ എടുത്ത് പൊതുനൻമ​യ്ക്കു​വേ​ണ്ടി​യുള്ള വിക​സ​ന​ത്തിന് ഉപ​യോ​ഗി​ക്കുകയും​ചെ​യ്യു​മ്പോൾ അതിന്റെ ഉട​മ​ക​ളായ ചെത്തു​തൊ​ഴി​ലാ​ളി​ക​ളുടെ സുര​ക്ഷി​തത്വം ഉറ​പ്പു​വ​രു​ത്തു​വാൻ ഗവൺമെന്റിനും പൊതു സമൂ​ഹ​ത്തിനും ബാദ്ധ്യ​ത​യില്ലേ? അത്ത​ര​ത്തി​ലൊരു തീരു​മാ​ന​മെ​ടുത്ത സർക്കാ​രിനെതിരെ വാളെ​ടു​ക്കു​ന്ന​വർ കേര​ള​ത്തിലെ ഗ്രാമ ഗ്രാമാ​ന്ത​ര​ങ്ങ​ളിലും , സ്‌ക്കൂൾ, കോളേജ് പരി​സ​രത്തും അരങ്ങ് തകർക്കുന്ന ലഹരി മരുന്ന് മാഫി​യ​ക്കെ​തിരെ ശബ്ദ​മു​യർത്താ​ത്തത് ദുരൂ​ഹ​മ​ല്ലേ. കേവ​ല​മായ രാഷ്ട്രീയ നില​നിൽപ്പി​നു​വേണ്ടി ഈ മദ്യ​ന​യത്തെ തള്ളി​പ്പ​റ​യുന്ന പ്രതി​പക്ഷം ഒന്നാ​ലോ​ചി​ക്ക​ണം, മദ്യ നിരോ​ധ​ന​ത്തിന്റെ പേരിൽ ആന്റണി സർക്കാർ ചാരായം നിരോ​ധി​ച്ച​പ്പോഴും ഉമ്മൻചാണ്ടി സർക്കാർ കഴിഞ്ഞ മന്ത്രി സഭ​യി​ലെ​ടുത്ത വിക​ല​മായ മദ്യ​നയം ജനം പുച്ഛി​ച്ചു​തള്ളി എന്നത് ചരി​ത്ര​മാ​ണ്. അത് പാഠ​മാ​ക​ണം. ഇച്ഛാ​ശ​ക്തി​യുള്ള എൽ. ഡി. എഫ് സർക്കാ​രിന് പ്രതി​പക്ഷം ക്രീയാ​ത്മ​ക​മായ പിൻതുണ നൽക​ണം. സന്ന്യാസി ശ്രേഷ്ഠൻമാരും വൈദിക സമൂ​ഹവും ഒന്നിച്ച് കൈ ചേർത്ത് പിടിച്ച് സമൂ​ഹ​ത്തിന്റെ ആകെ സ്വീകാ​ര്യ​ത​യോടെ മദ്യവർജ്ജന സന്ദേ​ശവും ഒപ്പം ലഹരി മോചന കേന്ദ്ര​ങ്ങളും സ്ഥാപിച്ച് നമുക്ക് ഇതി​നെ​തിരെ പ്രവർത്തി​ക്കാം. പൊതു സമൂ​ഹ​ത്തേയും യുവതല​മു​റ​യേയും വിദ്യാർത്ഥി സമൂ​ഹ​ത്തേയും ഇതിന്റെ പിടി​യിൽ നിന്ന് അക​റ്റു​വാൻ അന​ധി​കൃത മദ്യവിൽപ്പന കേന്ദ്ര​ങ്ങ​ളും, ലഹരി വ്യാപ​നവും അട​ച്ചു​പൂട്ടി നിയ​ന്ത്രണ വിധേ​യ​മായി ഈ വ്യവ​സാ​യത്തെ മാറ്റി എടു​ക്കു​വാ​നുള്ള ശ്രമത്തെ നമ്മുക്ക് പിൻതുണ​യ്ക്കാം. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ