Saturday, 24 June 2017 7.41 PM IST
സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലത്തിൽ വൻ അബദ്ധം
June 18, 2017, 10:06 am
ന്യൂഡൽഹി: സി.ബി.എസ്.ഇ യുടെ പന്ത്രണ്ടാം ക്ളാസ് പരീക്ഷാ ഫലത്തിൽ വൻ അബദ്ധം. പല വിദ്യാർത്ഥികളും തങ്ങൾക്ക് ലഭിച്ച മാർക്ക് പ്രതീക്ഷിച്ചതിനേക്കാൾ വളരെ കുറവായതിനെ തുടർന്ന് പുന: പരിശോധന‌യ്‌ക്ക് നൽകിയപ്പോഴാണ് സംഭവം പുറത്താകുന്നത്.

എല്ലാ വിഷയങ്ങൾക്കും 95 ശതമാനത്തിലധികം മാർക്ക് നേടിയ ഒരു വിദ്യാർത്ഥിനി കണക്കിൽ മാത്രം തനിക്ക് ലഭിച്ച മാർക്ക് തീരെ കുറഞ്ഞതിനെ തുടർന്ന് പുന:പരിശോധന‌യ്‌ക്ക് നൽകിയപ്പോൾ 90 ശതമാനമായി മാറുകയായിരുന്നു. തുടർന്ന് പുന:പരിശോധന‌യ്‌ക്ക് അപേക്ഷ നൽകിയ പലർക്കും പിന്നീട് മികച്ച മാർക്ക് ലഭിക്കുകയായിരുന്നു. സംഭവം വിവാദമായെങ്കിലും സി.ബി.എസ്.ഇ യുടെ ഭാഗത്ത് നിന്നും ഇതുവരെ വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. 

സി.ബി.എസ്.ഇയുടെ പാഠ്യപദ്ധതി പ്രകാരം പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് തന്റെ ഉത്തര കടലാസുകൾ ലഭ്യമല്ല. പുന:പരിശോധന‌‌യ്‌ക്ക് അപേക്ഷിക്കുമ്പോൾ മാത്രമാണ് വിദ്യാർത്ഥിക്ക്  ഇത് ലഭിക്കുന്നത്. ഇനി  പുന:പരിശോധന‌യ്‌ക്ക് നൽകണമെങ്കിൽ പോലും കോടതി ഉത്തരവ് സമ്പാദിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ രീതി മാറി കൂടുതൽ സുതാര്യമാകണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. പുന:പരിശോധന‌ നടത്തുന്നതിനുള്ള സി.ബി.എസ്.ഇയുടെ ഈ കടുംപിടിത്തത്തിലൂടെ നഷ്‌ടമാകുന്നത് വിദ്യാർത്ഥിയുടെ ഉപരിപഠനത്തിനുള്ള സാദ്ധ്യതയും സമയവുമാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ