Saturday, 24 June 2017 7.42 PM IST
+2ന് ശേഷം എന്ത് കോഴ്സ്?ബി.ആർക് പഠിക്കാം, മികച്ച തൊഴിലും നേടാം
June 19, 2017, 9:43 am
കൊച്ചി: പ്ളസ് ടുവിന് ശേഷം എന്ത് പഠിക്കണമെന്ന് ആലോചിച്ച് തലപുകയുന്ന ഒട്ടേറെ വിദ്യാർത്ഥികളെ നമുക്ക് ചുറ്റും കാണാം. മികച്ച തൊഴിൽ സാദ്ധ്യത, ഉയർന്ന ശമ്പളം ഇതൊക്കെ ലഭ്യമാക്കുന്ന കോഴ്‌സാണ് ഏവരും തിരയുന്നത്. ഒട്ടും തലപുകയ്‌ക്കാതെ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന കോഴ്‌സാണ് ബി.ആർക്. കൊച്ചിയിൽ വൈറ്റില ജംഗ്‌ഷനിൽ നിന്ന് ഒരു കിലോമീറ്രർ മാത്രം ദൂരത്തിൽ കണിയാമ്പുഴയ്‌ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഏഷ്യൻ സ്‌കൂൾ ഒഫ് ആർക്കിടെക്‌ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷൻസ് (ആസാദി) ആണ് വിദ്യാർത്ഥികൾക്ക് എം.ജി യൂണിവേഴ്‌സിറ്റിയുടെ ഈ പഞ്ചവത്സര കോഴ്‌സ് വാഗ്‌ദാനം ചെയ്യുന്നത്.
അംഗീകൃത ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ., സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. പന്ത്രണ്ടാം ക്ളാസിൽ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണമെന്നത് നിർബന്ധമാണ്. അംഗീകൃത എൻജിനിയറിംഗ് ഡിപ്ളോമയുള്ളവർക്കും അപേക്ഷിക്കാം. പൂർണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ആപ്‌റ്റിറ്റ്യൂഡ് ടെസ്‌റ്ര്, ഇന്റർവ്യൂ എന്നിവയുണ്ടാകും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
ആർക്കിടെക്‌ചർ രംഗത്ത് മികച്ച തൊഴിലുകൾ നേടാനാകുമെന്നതാണ് ബി.ആർക് കോഴ്‌സിന്റെ പ്രധാന മികവ്. ഉന്നത പഠന നിലവാരവും മികച്ച നിലവാരത്തോടെയുള്ള അടിസ്ഥാന സൗകര്യവുമാണ് ആസാദി സ്‌കൂളിന്റെ പ്രത്യേകത. ക്ളാസുകൾ പൂർണമായും എ.സിയോടു കൂടിയതാണ്. ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്ന സ്‌കൂളിൽ അഞ്ച് വിദ്യാർത്ഥികൾക്ക് ഒരു ടീച്ചറുണ്ടെന്നത് മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്‌റ്റൽ സൗകര്യമുണ്ട്. ഉന്നത നിലവാരമുള്ള സ്‌റ്റുഡിയോകൾ (ലാബുകൾ), കാന്റീൻ, വാട്ടർ ഫ്രണ്ട് കഫെറ്റീരിയ, ആയിരത്തിലേറെ വിഷയാധിഷ്‌ഠിതമായ പുസ്‌തകങ്ങളും 18ലേറെ ഓൺലൈൻ ജേർണലുകളുമുള്ള ലൈബ്രറി, ആർട്ട് കോർട്ട് തുടങ്ങിയ മികവുകളും ആസാദിയ്‌ക്കുണ്ട്. അഡ്‌മിഷൻ സംബന്ധിച്ച വിവരങ്ങൾക്ക് : 0484 - 2389940, വെബ്‌സൈറ്ര് : asadi.edu.in
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ