Saturday, 24 June 2017 7.41 PM IST
സഹായത്തിന് കാത്ത് നിൽക്കാതെ കലാഭവൻ സാജൻ മടങ്ങി
June 19, 2017, 8:06 am
തിരുവനന്തപുരം: മിമിക്രി ആർട്ടിസ്റ്റും സിനിമ നടനുമായ കലാഭവൻ സാജൻ (50) അന്തരിച്ചു.തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോതമംഗലം സ്വദേശിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തറയിൽ കിടത്തിയിരുന്ന അദ്ദേഹത്തിന്റെ ചിത്രം നേരത്തെ പുറത്ത് വന്നിരുന്നു. അവസാന കാലത്ത് ഏറെ ദുരിതമനുഭവിച്ചാണ് അദ്ദഹം ചിരിയുടെ ലോകത്ത് നിന്നും വിടവാങ്ങിയത്.

കോമാ അവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന സാജന് കിടക്ക അനുവദിക്കാനോ വിദഗ്ദ്ധ ചികിത്സ നൽകാനോ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നാണ് നേരത്തെ പരാതി ഉയർന്നത്. കടുത്ത പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാജനെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അപ്പോൾ മുതൽ ജനറൽ വിഭാഗം 2-ാം വാർഡിൽ വെറും നിലത്താണ് സാജനെ കിടത്തിയിരുന്നത്. പിന്നീട് കിടക്ക അനുവദിച്ചെങ്കിലും ഛർദ്ദിയിൽ നിറഞ്ഞ കിടക്കയോ പരിസരമോ വൃത്തിയാക്കാൻ അധികൃതർ തയ്യാറായില്ല. മൃതശരീരം നീക്കം ചെയ്ത കട്ടിലിന്റെ കിടക്കവിരി പോലും മാറ്റാതെയാണ് അയാൾക്ക് കൈമാറിയത്.

'ശിബിരം' എന്ന ചിത്രത്തിൽ അന്തരിച്ച സുകുമാരന്റെ ശബ്ദത്തിന് പൂർത്തീകരണം നൽകിക്കൊണ്ടാണ് സാജൻ ഡബ്ബിംഗ് രംഗത്തേക്ക് കടന്നു വരുന്നത്. ആടുപുലിയാട്ടം, ഫയർമാൻ, നമുക്ക് പാർക്കാൻ തുടങ്ങി ഇരുപതോളം ചിത്രങ്ങളിലും നിരവധി സീരിയലുകളിലും ഡബ്ബിംഗ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. അല്ലു അർജുന്റെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത മിക്ക ചിത്രങ്ങളിലും വില്ലൻ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയതും സാജനാണ്. സ്റ്റാലിൻ ശിവദാസ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും സാജൻ എത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ