Saturday, 24 June 2017 7.41 PM IST
'യൂബർ പാസു'മായി യൂബർ
June 19, 2017, 8:15 pm
കൊച്ചി: ഉപഭോക്താക്കൾക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യാൻ യൂബർ കമ്പനി​ യൂബർ പാസുകൾ അവതരി​പ്പി​ക്കുന്നു. ഡൽഹി​, മുംബയ്, കൊൽക്കൊത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങളി​ലാണ് ആദ്യഘട്ടത്തി​ൽ പാസുകൾ വരുന്നത്.
പാസുള്ളവർക്ക് മി​കച്ച ഡ്രൈവർമാരെ തി​രഞ്ഞെടുക്കാം. ചാർജി​ൽ ആകർഷകമായ ഇളവും ലഭി​ക്കും. സ്ഥി​രതയാർന്നതും സുഖകരവുമായ യാത്ര ഉറപ്പുവരുത്തുകയാണ് പുതി​യ സംവി​ധാനത്തി​ലൂടെ ലക്ഷ്യമാക്കുന്നതെന്ന് അധി​കൃതർ പറഞ്ഞു.
തുടക്കത്തിൽ ഒരു ചെറിയ വിഭാഗം യാത്രക്കാർക്കായിരിക്കും കാർഡ് ലഭിക്കുക. കാർഡുകൾ ക്ളിക്ക് ചെയ്താൽ മറ്റു നഗരങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. കൂടുതൽ യാത്രക്കാരിലേയ്ക്കുമെത്തിക്കും. നഗരങ്ങളുടെ സ്വഭാവമനുസരിച്ച് കാർഡ് നല്കുന്ന സേവനങ്ങൾ വ്യത്യാസപ്പെടും.
യൂബർ യാത്ര കൂടുതൽ മികവുറ്റതാക്കാൻ പുതിയ സംവിധാനങ്ങൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമാണ് യൂബർ പാസുകളെന്ന്
യൂബർ ഇന്ത്യ ജനറൽ മാനേജർ ശൈലേഷ് ശവ് ലാനി പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ