Saturday, 24 June 2017 7.41 PM IST
വ്യോമസേനയുടേത് ഏഴ് പേരുമായി ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങിയ അവസ്ഥ: എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ
June 20, 2017, 12:05 am
ന്യൂഡൽഹി : വ്യോമസേനയിൽ ആവശ്യത്തിന് യുദ്ധവിമാനങ്ങളില്ലെന്നും ഏഴ് പേരുമായി ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങുന്ന അവസ്ഥയാണ് സേനയ്ക്കെന്നും
എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു ധനോവ ഇക്കാര്യം പറഞ്ഞത്. യുദ്ധത്തിൽ മുന്നേറാൻ 42 സ്ക്വാഡ്രണുകൾ ആവശ്യമാണ്. എന്നാൽ ഇപ്പോൾ സേനയ്ക്ക് 32 എണ്ണം മാത്രമാണുള്ളത്. അതേസമയം
ഭീകരാക്രമണമുണ്ടായാലോ പാകിസ്ഥാനെതിരെ ആക്രമണം നടത്താനോ വ്യോമസേന സജ്ജമാണ്.
അതു തീരുമാനിക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് മാത്രം.
വ്യോമസേനയുടെ ശക്തി വർദ്ധിപ്പിക്കാനായാൽ ഏത് സാഹചര്യങ്ങളെയും നേരിടാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഏത് അടിയന്തര സാഹചര്യങ്ങളിലും ആക്രമണം നടത്താൻ തയ്യാറാകണമെന്നു കഴിഞ്ഞദിവസം ഉദ്യോഗസ്ഥർക്ക് അയച്ച കത്തിൽ ധനോവ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാൻ, ചൈന എന്നിവർക്കെതിരെ യുദ്ധത്തിന് ഇന്ത്യ തയ്യാറാണെന്ന കരസേനാ മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ധനോവയുടെ അഭിമുഖവും.
എന്തിനും വ്യോമസേന തയ്യാറാണ്.ഏതു പൊസിഷനിൽനിന്നു വേണമെങ്കിലും പോരാടാൻ സാധിക്കും- ധനോവ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ