Saturday, 24 June 2017 7.40 PM IST
ഇന്ത്യ- അഫ്ഗാൻ പുതിയ വ്യോമപാത: കല്ലുകടിയുമായി പാകിസ്ഥാൻ
June 19, 2017, 9:15 pm
ന്യൂഡൽഹി: പാകിസ്ഥാനെ ഒഴിവാക്കികൊണ്ട് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ആദ്യ ചരക്ക് വ്യോമഗതാഗത പാത നിലവിൽ വന്നു. കാബുൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഖാനി അഫ്ഗാൻ-ഇന്ത്യ വ്യോമപാത ഉദ്ഘാടനം ചെയ്‌തു.

60 ടൺ ഔഷദ സസ്യങ്ങളുമായി അഫ്ഗാൻ-ഇന്ത്യ വ്യോമപാതയിലൂടെ ഇന്ത്യയിൽ എത്തിയ ആദ്യ ചരക്ക് വിമാനത്തെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സ്വീകരിച്ചു. ആദ്യമായാണ് ഇന്ത്യയിലേക്ക് അഫ്ഗാനിൽ നിന്നും ഔഷദ സസ്യങ്ങൾ അയക്കുന്നതെന്ന് അഫ്ഗാൻ ഭരണകൂടം അറിയിച്ചു. ഇനിമുതൽ പാകിസ്ഥാന്റെ സഹായമില്ലാതെ അഫ്ഗാൻ ചരക്ക് വിമാനങ്ങൾക്ക് പുതിയ വ്യോമപാതയിലൂടെ ഇന്ത്യയിലെത്താം. ആറ് വിമാന സർവ്വീസുകളാകും ഇത്തരത്തിൽ ആഴ്‌ചയിൽ ഉണ്ടാവുക.

ഇന്ത്യയുമായുള്ള പുതിയ സാമ്പത്തിക ബന്ധത്തിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ അത‌ൃപ്‌തി അറിയിച്ചിട്ടുണ്ട്. പാകിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നേരത്തെ അഫ്ഗാൻ ആരോപിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ