Saturday, 24 June 2017 7.42 PM IST
സംസ്ഥാനത്ത് പനി പടരുന്നു: ഇന്ന് ഏഴ് മരണം, മോണിട്ടറിംഗ് സെൽ തുറക്കും
June 19, 2017, 8:14 pm
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ച പനി ബാധിച്ച് ഏഴ് പേർ കൂടി മരിച്ചു. തിങ്കളാഴ്ച മാത്രം പനി ബാധിച്ച് 22,896 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തി. ഇതിൽ, 711 പേർക്ക് ഡെങ്കിപ്പനിയും, ഒൻപത് പേർക്ക് എച്ച് വൺ എൻ വൺ ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, പനി പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന മോണിട്ടറിംഗ് സെല്ലുകൾ ഉടൻ തന്നെ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. മരുന്ന് ലഭ്യത, ശുചിത്വ നിലവാരം എന്നിവ സംബന്ധിച്ച പരാതികൾ സെല്ലിൽ അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം തൃശ്ശൂർ ജില്ലയിൽ നിന്നാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ