Saturday, 24 June 2017 7.41 PM IST
നന്ദിഗ്രാമിൽ നിന്നും ഭരണാധികാരികൾ പാഠം പഠിച്ചില്ലെന്ന് വി.​എം.​സു​ധീ​ര​ൻ
June 19, 2017, 8:35 pm
തിരുവനന്തപുരം: എറണാകുളം പു​തു​വൈ​പ്പി​നിൽ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്റെ നി​ർ​ദി​ഷ്ട പാ​ച​ക വാ​ത​ക സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രെ സ​മ​രം ചെ​യ്ത​വ​രുടെ നേർക്കുണ്ടായ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ന​ന്ദി​ഗ്രാ​മി​ൽ​ നി​ന്നും ഭ​ര​ണാ​ധി​കാ​രി​ക​ൾ ഇ​തേ​വ​രെ പാ​ഠം പ​ഠി​ച്ചി​ല്ലെ​ന്നും, ജ​ന​ശ​ക്തി​ക്ക് മു​മ്പിൽ അ​ധി​കാ​ര ശ​ക്തി​ക്ക് മു​ട്ടു​മ​ട​ക്കേ​ണ്ടി വ​രു​മെ​ന്നും സു​ധീ​ര​ൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'പുതു വൈപ്പിനിൽ നിലനിൽപ്പിനു വേണ്ടി സമരം ചെയ്ത സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ള നാട്ടുകാരുടെ നേരെ പോലീസ് നടത്തിയ നരനായാട്ട് അപലപനീയമാണ്. അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. ജനാധിപത്യ കേരളത്തിലാണ് ഇത് സംഭവിച്ചത് എന്നുള്ളത് സമസ്ത കേരളീയർക്കും അപമാനകരമാണ്. നന്ദിഗ്രാമിലെ അനുഭവത്തിൽ നിന്നും പാഠങ്ങൾ പഠിക്കാൻ ഭരണാധികാരികൾക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ജനങ്ങളുടെ ന്യായമായ ജീവിത പ്രശ്നങ്ങൾക്ക് യഥാസമയം പരിഹാരമുണ്ടാക്കുന്നതിനുള്ള ഭരണകൂടത്തിന്റെ പരാജയമാണ് ഇതിലേക്ക് എത്തിച്ചത്. അധികാരശക്തി കൊണ്ട് ജനങ്ങളെ അടിച്ചമർത്താമെന്ന് ഭരണാധികാരികൾ വ്യാമോഹിക്കരുത്. ജനകീയ മഹാശക്തിക്ക് മുന്നിൽ അധികാരശക്തികൾക്ക് മുട്ടുമടക്കേണ്ടിവരും.'
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ