Saturday, 24 June 2017 7.40 PM IST
പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി ദളിത് അല്ലെങ്കിൽ മറിച്ച് ചിന്തിക്കേണ്ടി വരും: മായാവതി
June 19, 2017, 9:30 pm
ല‌ക്‌‌നൗ: ബി.ജെ.പി പ്രഖ്യാപിച്ച എൻ.ഡി.എ മുന്നണിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിൽ, പ്രതിപക്ഷം ശക്തമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി ബി.എസ്‌.പി നേതാവ് മായാവതി രംഗത്തെത്തി. പ്രതിപക്ഷം തങ്ങളുടെ പൊതുസ്ഥാനാർത്ഥിയായി നിശ്ചയിക്കുന്നത്, ദളിത് വിഭാഗത്തിൽ നിന്നുള്ള വ്യക്തിയെ അല്ലെങ്കിൽ എൻ.ഡി.എ സ്ഥാനാർത്ഥിയെ തന്നെ പിന്തുണയ്ക്കുമെന്ന് മായാവതി വ്യക്തമാക്കി.

'ബി.ജെ.പിയിലും ആർ.എസ്.എസിലും പ്രവർത്തിക്കുന്ന കാലംതൊട്ട് രാംനാഥ് കോവിന്ദിനെ അറിയാം. കൂടാതെ അദ്ദേഹം ദളിത് പശ്ചാത്തലത്തിൽ നിന്നും വരുന്നുവെന്നത് നല്ല കാര്യമാണ്. അതിനാൽ തന്നെ തങ്ങൾ സ്ഥാനാർത്ഥിത്വത്തെ പോസിറ്റീവായാണ് കാണുന്നത്. അതേസമയം, രാഷ്ട്രപ്രതി സ്ഥാനാർത്ഥി കക്ഷിരാഷ്ട്രീയത്തിന് പുറത്ത് നിന്നായിരുന്നു എങ്കിൽ നന്നായേനെ എന്നും മായാവതി പറഞ്ഞു.

നേരത്തെ, രാംനാഥ് കോവിന്ദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എൻ.ഡി.എ മുന്നണിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ ബി.ജെ.പി ഏകപക്ഷീയമായാണ് നിശ്ചയിച്ചതെന്ന് ശിവസേനയും ആരോപിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ