Saturday, 24 June 2017 7.42 PM IST
യുവമോർച്ച സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ്
June 19, 2017, 10:25 pm
കോഴിക്കോട്: യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബുവിന്റെ വീടിന് നേരെ ബോംബേറ്. രാത്രി 10 മണിയോടെയായിരുന്നു കോഴിക്കോട് നരിപ്പറ്റയിലെ വീടിന് നേരെ ബോംബേറ് ഉണ്ടായത്. ബോംബേറിൽ വീടിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നിട്ടുണ്ട്. സംഭവസമയം, പ്രകാശ് ബാബു വീട്ടിൽ ഉണ്ടായിരുന്നില്ല. ബൈക്കിലെത്തിയ രണ്ട് പേരാണ് വീടിന് നേരെ ബോംബ് എറിഞ്ഞതെന്ന് പ്രകാശ് ബാബു പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ