Saturday, 24 June 2017 7.42 PM IST
ചർച്ച‌യ്‌ക്ക് തയ്യാറെന്ന് പുതുവൈപ്പിൻ സമരസമിതി
June 19, 2017, 10:37 pm
എറണാകുളം: സർക്കാരുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് പുതുവൈപ്പിൻ സമരസമിതി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പ് കിട്ടിയതിനെ തുടർന്നാണ് ചർച്ച‌യ്‌ക്ക് തയ്യാറായതെന്ന് സമരസമിതി അറിയിച്ചു. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സമരസമിതിക്കാർക്ക് അറിയിപ്പ് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം സമരക്കാരെ തല്ലിച്ചതച്ച പൊലീസ് നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നേരത്തെ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ സമരക്കാരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ മുൻവിധികളോടെയാണ് സർക്കാർ ചർച്ചയ്‌ക്ക് വിളിച്ചതെന്നും പ്രശ്‌ന പരിഹാരത്തിന് യാതൊരു സാധ്യതയുമില്ലെന്നുമാണ് സമരസമിതി അറിയിച്ചിരുന്നത്. ഐ.ഒ.സിയുടെ എൽ.പി.ജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ടു പോകുമെന്നും സമരക്കാർ പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരസമിതി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ