Saturday, 24 June 2017 7.42 PM IST
കൃ​​​ഷി​​​ക്കാർ​​​ക്കു നൽ​​​കാ​​​നേ വി​​​ഷ​​​മ​​​മു​​​ള്ളൂ
June 16, 2017, 1:06 am
ഹ്ര​സ്വ​കാല കാർ​ഷിക വാ​യ്പ​യ്ക്കു​ള്ള പ​ലി​ശ​യി​ള​വ് ഈ വർ​ഷം കൂ​ടി തു​ട​രാൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​ത് രാ​ജ്യ​ത്തു പ​ടർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കർ​ഷക സ​മ​രം സൃ​ഷ്ടി​ച്ച സ​മ്മർ​ദ്ദ​ഫ​ല​മാ​യി​ട്ടാ​ണ്. മൂ​ന്നു​ല​ക്ഷം രൂപ വ​രെ​യു​ള്ള വാ​യ്പ​കൾ​ക്കാ​ണ് ഈ ആ​നു​കൂ​ല്യം. ഒ​രു വർ​ഷ​ത്തി​ന​കം വാ​യ്പ പൂർ​ണ​മാ​യും തി​രി​ച്ച​ട​ച്ചാൽ നാ​ലു ശ​ത​മാ​നം പ​ലിശ നൽ​കി​യാൽ മ​തി. യ​ഥാർ​ത്ഥ കർ​ഷ​കർ​ക്ക് ഏ​റെ ഗു​ണം ചെ​യ്യു​ന്ന തീ​രു​മാ​ന​മാ​ണി​ത്. എ​ന്നാൽ പല കാ​ര​ണ​ങ്ങ​ളാൽ വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ് കർ​ഷ​കർ പ​ല​പ്പോ​ഴും നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. കൃ​ഷി​പ്പി​ഴ​യും പ്ര​തി​കൂല കാ​ലാ​വ​സ്ഥ​യും ഉ​ത്‌​പ​ന്ന​ങ്ങൾ​ക്കു​ള്ള വി​ല​യി​ടി​വും അ​വ​രു​ടെ ഋ​ണ​ഭാ​രം വർ​ദ്ധി​പ്പി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. കർ​ഷക ആ​ത്മ​ഹ​ത്യ​ക​ളി​ലേ​റെ​യും ഋ​ണ​ഭാ​രം താ​ങ്ങാ​നാ​വാ​ത്ത സ്ഥി​തി​യിൽ സം​ഭ​വി​ക്കു​ന്ന​താ​ണ്.

കർ​ഷക പ്ര​ക്ഷോ​ഭം ആ​ളി​ക്ക​ത്തു​ന്ന മ​ദ്ധ്യ​പ്ര​ദേ​ശി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും യു.​പി​യി​ലും കാർ​ഷിക ക​ട​ങ്ങൾ എ​ഴു​തി​ത്ത​ള്ളാൻ സം​സ്ഥാന സർ​ക്കാ​രു​കൾ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാൽ ഇ​തി​നാ​വ​ശ്യ​മായ പ​ണം എ​വി​ടെ നി​ന്നെ​ത്തു​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങു​ക​യാ​ണ്. പ​ണം സം​സ്ഥാ​ന​ങ്ങൾ സ്വ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രുൺ ജ​യ്‌​റ്റ്‌​‌​ലി​യു​ടെ നിർ​ദ്ദേ​ശം. വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​നു​ള്ള പ​ണം അ​നു​വ​ദി​ക്കാൻ ത​യ്യാ​റ​ല്ലെ​ന്ന കേ​ന്ദ്ര നി​ല​പാ​ട് ഇ​തി​ന​കം വി​വാ​ദ​മാ​യി​ട്ടു​ണ്ട്.

കാർ​ഷിക വാ​യ്പ​യു​ടെ കാ​ര്യ​ത്തിൽ ഇ​ങ്ങ​നെ കേ​ന്ദ്രം ക​ടും​പി​ടി​ത്ത​ത്തി​നു മു​തി​രു​മ്പോൾ മ​റു​വ​ശ​ത്ത് സ്വാ​ധീ​ന​മു​ള്ള വൻ വ്യ​വ​സാ​യി​ക​ളി​ലേ​ക്ക് ബാ​ങ്കു​ക​ളിൽ നി​ന്ന് ഒ​ഴു​കു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​നു കോ​ടി​ക​ളാ​ണ്. രാ​ജ്യ​ത്തെ ബാ​ങ്കു​കൾ​ക്കെ​ല്ലാ​മാ​യി എ​ട്ടു​ല​ക്ഷം കോ​ടി രൂ​പ​യാ​ണ​ത്രെ കി​ട്ടാ​ക്ക​ടം. ഇ​തിൽ നാ​ലി​ലൊ​രു ഭാ​ഗം വെ​റും പ​ന്ത്ര​ണ്ടു വ്യ​വ​സായ ഭീ​മ​ന്മാ​രു​ടെ പേ​രി​ലു​ള്ള​താ​ണെ​ന്ന റി​സർ​വ് ബാ​ങ്കി​ന്റെ വെ​ളി​പ്പെ​ടു​ത്തൽ ഗൗ​ര​വ​മേ​റിയ നി​ര​വ​ധി ചോ​ദ്യ​ങ്ങൾ ഉ​യർ​ത്തു​ന്നു​ണ്ട്. വൻ തുക വാ​യ്പ എ​ടു​ത്ത് ഒ​രു പൈസ പോ​ലും തി​രി​ച്ച​ട​യ്ക്കാൻ കൂ​ട്ടാ​ക്കാ​ത്ത വ​മ്പ​ന്മാ​രു​ടെ പേ​രു​വി​വ​രം പു​റ​ത്തു​വി​ടാൻ പോ​ലും ബാ​ങ്കു​കൾ മ​ടി​കാ​ണി​ച്ചി​രു​ന്നു.

വി​മർ​ശ​ന​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളും രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ടർ​ന്നാ​ണ് വാ​യ്പ​കൾ തി​രി​ച്ചു​പി​ടി​ക്കാൻ കേ​ന്ദ്രം റി​സർ​വ് ബാ​ങ്കി​ന് അ​ധി​കാ​രം നൽ​കു​ന്ന നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. അ​യ്യാ​യി​രം കോ​ടി രൂ​പ​യി​ലേ​റെ കി​ട്ടാ​ക്ക​ട​മു​ള്ള​വ​രു​ടെ പ​ട്ടി​ക​യാ​ണ് ബാ​ങ്കു​ക​ളിൽ നി​ന്ന് റി​സർ​വ് ബാ​ങ്ക് ശേ​ഖ​രി​ച്ച​ത്. ഈ ഗ​ണ​ത്തിൽ വ​രു​ന്ന ഒ​രു ഡ​സൻ വ്യ​വ​സായ ഭീ​മ​ന്മാർ മൊ​ത്തം 1.78 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ബാ​ങ്കു​കൾ​ക്കു നൽ​കാ​നു​ള്ള​ത്.

ഉ​രു​ക്കു വ്യ​വ​സാ​യ​ത്തി​ലേർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രാ​ണ് ഇ​ക്കൂ​ട്ട​ത്തിൽ മു​മ്പിൽ നിൽ​ക്കു​ന്ന​ത്. 35000 കോ​ടി രൂപ മു​തൽ അൻ​പ​തി​നാ​യി​രം കോ​ടി രൂപ വ​രെ കു​ടി​ശി​ക​യു​ള്ള​വ​രു​ണ്ട്. കു​ടി​ശിക തീർ​ക്കാൻ താ​ത്‌​പ​ര്യം കാ​ട്ടാ​ത്ത​വ​രു​ടെ സ്വ​ത്തു​ക്കൾ ജ​പ്തി ചെ​യ്ത് തുക ഈ​ടാ​ക്കാ​നാ​ണ് ശ്ര​മം. എ​ന്നാൽ ഇ​തിൽ എ​ത്ര​ത്തോ​ളം വി​ജ​യി​ക്കാ​നാ​കു​മെ​ന്ന് പ​റ​യുക വ​യ്യ.

പ​തി​നേ​ഴു ബാ​ങ്കു​ക​ളിൽ നി​ന്നാ​യി 9000 കോ​ടി രൂപ വാ​യ്പ​യെ​ടു​ത്ത് വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന മ​ദ്യ രാ​ജാ​വ് വി​ജ​യ് മ​ല്യ​യു​ടെ സ്വ​ത്തു വിൽ​ക്കാൻ ശ്ര​മി​ച്ചു ത​ളർ​ന്ന അ​നു​ഭ​വം ഉ​ദാ​ഹ​ര​ണ​മാ​ണ്. മ​ല്യ ബാ​ങ്കു​ക​ളെ ക​ബ​ളി​പ്പി​ച്ചു​കൊ​ണ്ടു​പോയ തു​ക​യു​ടെ നാ​ലും അ​ഞ്ചും മ​ട​ങ്ങാ​ണ് റി​സർ​വ് ബാ​ങ്ക് ന​ട​പ​ടി നേ​രി​ടു​ന്ന പ​ന്ത്ര​ണ്ടു വ്യ​വ​സാ​യി​ക​ളു​ടെ പേ​രി​ലു​ള്ള കി​ട്ടാ​ക്ക​ടം. മ​ല്യ രാ​ജ്യം വി​ട്ടി​ട്ട് വർ​ഷം ഒ​ന്നു ക​ഴി​ഞ്ഞെ​ങ്കി​ലും ല​ണ്ടൻ കോ​ട​തി​യിൽ കു​റ്റം തെ​ളി​യി​ക്കാൻ പ​ര്യാ​പ്ത​മായ രേ​ഖ​കൾ സ​മർ​പ്പി​ക്കാൻ പോ​ലും ഇ​ന്ത്യൻ ഏ​ജൻ​സി​കൾ​ക്കു ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് വാർ​ത്ത ഉ​ണ്ടാ​യി​രു​ന്നു. അ​ധി​കാ​ര​ത്തി​ന്റെ ഉ​ന്ന​ത​ങ്ങ​ളി​ലു​ള്ള സ്വാ​ധീ​നം വ​ച്ചു​കൊ​ണ്ടാ​വു​മ​ല്ലോ ഇ​വ​രൊ​ക്കെ അ​ള​വ​റ്റ തോ​തിൽ വാ​യ്പ നേ​ടി​യി​ട്ടു​ള്ള​ത്. ആ നി​ല​യ്ക്ക് പ്ര​സി​ന്ധി ഘ​ട്ട​ത്തി​ലും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും രാ​ഷ്ട്രീയ നേ​തൃ​ത്വ​ങ്ങൾ ഇ​വ​രെ സ​ഹാ​യി​ക്കാ​നെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​ണ്.

എ​സ്.​ബി. നി​ക്ഷേ​പ​ത്തി​ലെ നീ​ക്കി​യി​രു​പ്പ് നി​ശ്ചിത പ​രി​ധി​യി​ലും കു​റ​ഞ്ഞാൽ പിഴ ഈ​ടാ​ക്കു​ന്ന ബാ​ങ്കു​കൾ വ്യ​വ​സായ കു​ത്ത​ക​കൾ​ക്കും അ​വ​രെ​പ്പോ​ലു​ള്ള​വർ​ക്കും ആ​യി​ര​ക്ക​ണ​ക്കി​നു കോ​ടി രൂ​പ​യു​ടെ വാ​യ്പ​ക​ളാ​ണ് നൽ​കു​ന്ന​ത്. തി​രി​ച്ചു​കി​ട്ടാ​താ​വു​മ്പോൾ കി​ട്ടാ​ക്ക​ട​മാ​യി ത​രം തി​രി​ക്കും. അ​തേ​സ​മ​യം സാ​ധാ​ര​ണ​ക്കാ​രൻ ചെ​റി​യൊ​രു വാ​യ്പാ കു​ടി​ശ്ശിക വ​രു​ത്തി​യാൽ നോ​ട്ടീ​സും ജ​പ്തി​യു​മൊ​ക്കെ​യാ​യി ബാ​ങ്കു​കാർ വീ​ട്ടി​ലെ​ത്തും. ബാ​ങ്കു​ക​ളു​ടെ എ​ട്ടു​ല​ക്ഷ​ത്തോ​ളം വ​രു​ന്ന കി​ട്ടാ​ക്ക​ട​ത്തിൽ ആ​റു ല​ക്ഷ​വും പൊ​തു​മേ​ഖ​ലാ ബാ​ങ്കു​കൾ നൽ​കി​യ​വ​യാ​ണ്. രാ​ജ്യ​ത്തി​ന്റെ വി​ക​സ​ന​ത്തി​നു​ത​കേ​ണ്ട പ​ണ​മാ​ണ് ഇ​ത്ത​ര​ത്തിൽ ഒ​രു​പി​ടി​യാ​ളു​ക​ളു​ടെ പ​ക്ക​ലെ​ത്തു​ന്ന​ത്. ബാ​ങ്കു​ക​ളു​ടെ ചെ​ല​വിൽ അ​വർ സ്വ​ന്തം വ്യ​വ​സായ സാ​മ്രാ​ജ്യ​ങ്ങൾ പ​ടു​ത്തു​യർ​ത്തു​ന്നു.

രാ​ജ്യ​ത്തി​ന്റെ ന​ട്ടെ​ല്ലായ കൃ​ഷി നി​ല​നി​റു​ത്താൻ​വേ​ണ്ടി ഏ​താ​നും ആ​യി​ര​ങ്ങ​ളു​ടെ വാ​യ്പ എ​ടു​ത്ത് തി​രി​ച്ച​ട​യ്ക്കാ​നാ​കാ​ത്ത വി​ഷ​മ​ത്തിൽ സ്വ​യം ജീ​വ​നൊ​ടു​ക്കു​ന്ന കർ​ഷ​ക​ന്റെ ര​ക്ഷ​യ്ക്ക് ബാ​ങ്കു​മി​ല്ല, സർ​ക്കാ​രു​മി​ല്ല. കി​ട്ടാ​ക്ക​ട​ത്തി​ന്റെ നാ​ലി​ലൊ​രു ഭാ​ഗം പി​രി​ച്ചെ​ടു​ത്താൽ മ​തി രാ​ജ്യ​ത്തു കാർ​ഷിക സ​മൃ​ദ്ധി കൈ​വ​രി​ക്കാൻ. ക​ടം തി​രി​ച്ചു​പി​ടി​ക്കാൻ റി​സർ​വ് ബാ​ങ്ക് തു​ട​ങ്ങി​വ​ച്ച ന​ട​പ​ടി വി​ജ​യി​ക്ക​ണ​മെ​ങ്കിൽ രാ​ഷ്ട്രീയ ഇ​ട​പെ​ട​ലു​ക​ളിൽ നി​ന്ന് പൂർ​ണ​മാ​യും അ​ത് മു​ക്ത​മാ​കേ​ണ്ട​തു​ണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ